പറപ്പൂര്‍: തൃശ്ശൂര്‍ അക്വാറ്റിക് കോപ്ളക്സില്‍ നടന്ന തൃശ്ശൂര്‍ വെസ്റ് സബ് ജില്ലാ നീന്തല്‍ മത്സരത്തില്‍ സബ്ബ് ജൂനിയര്‍, ജൂനിയര്‍, സീനിയര്‍ വിഭാഗത്തില്‍ കൂടുതല്‍ പോയിന്റ് നേടിയ പറപ്പൂര്‍ സെന്റ് ജോണ്‍സ് ഹൈസ്ക്കൂള്‍ ഓവറോള്‍ ചാമ്പ്യന്‍ഷിപ്പ് കരസ്ഥമാക്കി. 100 മീറ്റര്‍, 200 മീറ്റര്‍, 50 മീറ്റര്‍ ബ്രസ്റോക്ക് ഇനങ്ങളില്‍ ശ്രീലാല്‍ കെ.ആര്‍, 50 മീറ്റര്‍ ബട്ടര്‍ഫ്ളൈ, 100 മീറ്റര്‍ ഫ്രീസ്റൈല്‍, 1500 മീറ്റര്‍ ഫ്രീസ്റൈല്‍ ഇനങ്ങളില്‍ മിഥുന്‍ കെ.എം, 400 മീറ്റര്‍ ഫ്രീസ്റൈല്‍, 800 മീറ്റര്‍ ഫ്രീസ്റൈല്‍, 200 മീറ്റര്‍ ഫ്രീസ്റൈല്‍ ഇനങ്ങളില്‍ അമല്‍ജിത്ത് എന്‍.എ എന്നിവര്‍ ഒന്നാം സ്ഥാനം നേടി വ്യക്തിഗത ചാമ്പ്യന്‍മാരായി.
No comments:
Post a Comment