പറപ്പൂരില്‍ സി.എം.പി ജാഥയ്ക്ക് സ്വീകരണം
പറപ്പൂര്‍: സി.എം.പി തൃശ്ശൂര്‍ ജില്ലാ കൌണ്‍സില്‍ സംഘടിപ്പിച്ച രാഷ്ട്രീയ വിശദീകരണ യോഗത്തിന് പറപ്പൂരില്‍ യു.ഡി.എഫ് സ്വീകരണം നല്‍കി. തോളൂര്‍ സി.എം.പി ഏരിയ സെക്രട്ടറി പി.കെ ഗോപിനാഥന്‍ അദ്ധ്യക്ഷത വഹിച്ചു. കോണ്‍ഗ്രസ്സ് മണ്ഡലം പ്രസിഡന്റ് സി.കെ ലോറന്‍സ്, കേരള കോണ്‍ഗ്രസ്സ് (എം) മണ്ഡലം പ്രസിഡന്റ് സി.കെ ഫ്രാന്‍സീസ്, തോളൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കുമാരി എന്‍.പി സരോജനി, കോണ്‍ഗ്രസ്സ് സീനിയര്‍ നേതാവ് കെ.കെ വേലായുധന്‍, ഐ.എന്‍.ടി.യു.സി ഡ്രൈവേഴ്സ് യൂണിയന്‍ പ്രസിഡന്റ് ഇ.ജെ ജോണ്‍സന്‍, തോളൂര്‍ മള്‍ട്ടി പര്‍പ്പസ് സൊസൈറ്റി വൈസ് പ്രസിഡന്റ് എം.വി ജോസ് തുടങ്ങിയവര്‍ സി.എം.പി ജാഥാ ക്യാപ്റ്റര്‍ എം.കെ കണ്ണനെ പൊന്നാടയണിയിച്ച് സ്വീകരിച്ചു. ശ്രീകല കുഞ്ഞുണ്ണി, പി.ആര്‍ സുധാകരന്‍, സതീശ് മുള്ളൂര്‍, കെ.പി കുട്ടപ്പന്‍, ടി.കെ ഗോപി എന്നിവര്‍ പ്രസംഗിച്ചു.
No comments:
Post a Comment