Monday, September 17, 2012
മത്സ്യ സമൃദ്ധി പദ്ധതി ഉദ്ഘാടനം ചെയ്തു
പറപ്പൂര്‍: തോളൂര്‍ ഗ്രാമപഞ്ചായത്തിലെ പറപ്പൂര്‍, പോന്നോര്‍, എടക്കളത്തൂര്‍, മുള്ളൂര്‍ പ്രദേശങ്ങളിലെ കര്‍ഷകര്‍ക്ക് തൃശ്ശൂര്‍ ജില്ലാ ഫിഷറീസ് വകുപ്പും തോളൂര്‍ ഗ്രാമ പഞ്ചായത്തും ചേര്‍ന്ന് 25000 മത്സ്യ കുഞ്ഞുങ്ങളെ വിതരണം ചെയ്തു. ജില്ലാ പ്രൊജക്ട് അസിസ്റന്റ് സജന പി.എസ്, അക്കോ കള്‍ച്ചര്‍ കോ-ഓഡിനേറ്റര്‍ എ.ഡി പീയൂസ്, പഞ്ചായത്ത് മെമ്പര്‍മാരായ കെ.ജി പോള്‍സന്‍, സരസമ്മ സുബ്രഹ്മണ്യന്‍ കര്‍ഷകരായ സി.ഒ പോള്‍സന്‍, സി.വി സൈമണ്‍, പി.എല്‍ പീറ്റര്‍, കെ.പി ജോണി, പി.സുഭാഷ്, പി.ടി ശശി എന്നിവര്‍ പ്രസംഗിച്ചു. കട്ട്ല, രോഹി, മൃഗാള്‍, ഗ്രാസ്സ്കാര്‍ഫ് തുടങ്ങിയ 25000 മത്സ്യ കുഞ്ഞുങ്ങളെ കുളങ്ങളില്‍ നിക്ഷേപിച്ചു. പൊതുകുളങ്ങളിലും സ്വകാര്യവ്യക്തികളുടെ കുളങ്ങളിലും നിക്ഷേപിക്കുന്ന മത്സ്യങ്ങളുടെ കൃഷിരീതി ആത്മപദ്ധതിയിലൂടെ പരിശീലനം നല്‍കുമെന്ന് പ്രൊജക്ട് ഓഫീസര്‍ അനീഷ് പി അറിയിച്ചു.
Subscribe to:
Post Comments (Atom)
No comments:
Post a Comment