പറപ്പൂര്‍: അദ്ധ്യാപകദിനത്തോടനുബന്ധിച്ച് പറപ്പൂര്‍ സെന്റ് ജോണ്‍സ് ഹൈസ്ക്കൂളില്‍ അധ്യാപകരെ ആദരിച്ചു. പൂര്‍വ്വവിദ്യാര്‍ത്ഥിയായ മുന്‍ പഞ്ചായത്ത് പ്രസിഡന്റും റിട്ടയേര്‍ഡ് പ്രൊഫസറുമായ വി.എസ് മാധവന്‍ പരിപാടിയുടെ ഔപചാരികമായ ഉത്ഘാടനം നിര്‍വഹിച്ചു. കെ.പി വാറുണ്ണി മാസ്ററെ പോലുള്ള അദ്ധ്യാപകരെകൊണ്ട് സമ്പന്നമായിരിന്നു പറപ്പൂര്‍ സെന്റ് ജോണ്‍സ് ഹൈസ്ക്കൂള്‍ എന്ന് അദ്ദേഹം അനുസ്മരിച്ചു. സ്ക്കൂള്‍ മാനേജര്‍ റവ.ഫാ.ഫ്രാങ്കോ കവലക്കാട്ട് അദ്ധ്യക്ഷനായിരുന്നു. പി.ടി.എ പ്രസിഡന്റ് ജോര്‍ജ്ജ് മാത്യു പി, വിദ്യാര്‍ത്ഥി പ്രതിനിധി ഡിസ്നി കെ.സൈമണ്‍ എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. വിദ്യാര്‍ത്ഥിനികളായ ഐശ്വര്യ സ്വാഗതവും ജ്യോതിക കൃതജ്ഞതയും പ്രകാശിപ്പിച്ചു. തുടര്‍ന്ന് വിദ്യാര്‍ത്ഥികള്‍ ക്ളാസ്സെടുത്തു കൊണ്ട് ഗുരുപരമ്പരകള്‍ക്ക് പ്രണാമമര്‍പ്പിച്ചു. ഹെഡ്മാസ്റര്‍ എ.റ്റി സണ്ണി മാസ്റ്റര്‍, സി.പി ജോസഫ് മാസ്റര്‍ എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി.
No comments:
Post a Comment