Tuesday, September 18, 2012

തമുക്ക് തിരുനാള്‍ നവംബര്‍ 23,24,25 തിയ്യതികളില്‍



പറപ്പൂര്‍: സെന്റ് ജോണ്‍സ് നെപുംസ്യാന്‍ ഫൊറോന ദേവാലയത്തിലെ തമുക്ക് തിരുന്നാള്‍ നവംബര്‍ 23,24,25 ശനി, ഞായര്‍, തിങ്കള്‍ തിയ്യതികളില്‍ ആഘോഷിക്കും. തിരുനാള്‍ ഭക്തി നിര്‍ഭരവും ഗംഭീരവുമായി ആഘോഷിക്കുന്നതിനായി വികാരി ഫാ.ഫ്രാങ്കോ കവലക്കാട്ട് പള്ളിയകത്ത് പൊതുയോഗം വിളിച്ച് വിവിധ കമ്മറ്റി കണ്‍വീനര്‍മാരെ തിരെഞ്ഞടുത്തു. പ്രധാന ട്രസ്റി സി.സി പീയൂസ്സ്, എ.ഡി പീയൂസ്സ്, സി.പി ജോസ്, പി.ജെ വര്‍ഗ്ഗീസ്, പി.ഡി മൈക്കിള്‍ തുടങ്ങിയവര്‍ സംസാരിച്ചു. തിരുനാള്‍ പൊതുയോഗത്തിന് തോളൂര്‍ യൂണിറ്റുകളില്‍നിന്നും ധാരാളം പേര്‍ എത്തിയിരുന്നു. ഇടവകക്കാരില്‍ നിന്നും വിവിധ കമ്മറ്റി കണ്‍വീനര്‍മാരെ തിരഞ്ഞെടുത്തു. വര്‍ഷങ്ങള്‍ക്ക് മുമ്പ് തന്നെ തമുക്ക് തിരുനാളിന്റെ മഹിമ ജില്ലയിലാകെ പെരുമ നേടിയിരുന്നു. ഈ അടുത്തകാലത്ത് തിരുനാളിന്റെ പ്രദക്ഷിണവും 35 യൂണിറ്റുകളില്‍ നിന്നുമുള്ള അമ്പ്, വള എഴുന്നെള്ളിപ്പും, പറപ്പൂര്‍ സെന്ററിലെ പ്രദക്ഷിണ പന്തലും, ഗാനമേളയും നാടകവും, തമുക്ക് നേര്‍ച്ച നടത്തുവാന്‍ എത്തുന്നവരെ ആകര്‍ഷിച്ചിരുന്നു. പി.എ ജോണ്‍സന്‍ (വെടിക്കെട്ട്), ജോണ്‍സന്‍ കുണ്ടുകുളങ്ങര (ദീപാലങ്കാരം), സണ്ണി ആലപ്പാട്ട് (അരങ്ങ്), ഡേവീസ് വടക്കന്‍ (പബ്ളിസിറ്റി & സപ്ളിമെന്റ്), പി.ഡി മൈക്കിള്‍ (എന്റര്‍ടെയിന്‍മെന്റ്), സി.ഐ ഫ്രാന്‍സീസ് (തമുക്ക്), വിന്‍സന്‍ കുണ്ടുകുളം (ഡെക്കറേഷന്‍), സി.എം ജോണ്‍സന്‍ (പന്തല്‍), എന്‍.എ ബാബു (ലിറ്റര്‍ജി), എന്‍.ഡി ജോസഫ് (നേര്‍ച്ച), പി.ജെ വര്‍ഗ്ഗീസ് (ഫിനാന്‍സ്), പി.ഡി കൊച്ചുപോള്‍ (വളണ്ടിയര്‍ ക്യാപ്റ്റന്‍) എന്നിവരാണ് കണ്‍വീനര്‍മാര്‍.

No comments:

Post a Comment