Tuesday, September 18, 2012

ചോരോത അക്കരപ്പാടം പടവില്‍ കൊയ്ത്താരംഭിച്ചു



പറപ്പൂര്‍: ചോരോത അക്കരപ്പാടത്തിലെ 130 ദിവസം പിന്നിട്ട ജ്യോതി നെല്ലിന്റെ വിളവെടുപ്പ് ആരംഭിച്ചു. നെല്ല് വാങ്ങിക്കുവാന്‍ സപ്ളൈകോ കമ്പനികളുമായി(മില്‍) ധാരണയാകാഞ്ഞത് ജില്ലയില്‍ വാര്‍ത്തയായിരുന്നു. പടവ് കമ്മറ്റി ഭാരവാഹികള്‍ സ്ഥലം എം.എല്‍.എയും മന്ത്രിയുമായ സി.എന്‍ ബാലകൃഷ്ണന് പരാതി നല്‍കിയപ്പോള്‍ ഉടന്‍ പരിഹാരം കാണുകായായിരുന്നു. സിവില്‍ സപ്ളൈക്കോ നെല്ലിന് കിലോവിന് 2 രൂപാ വര്‍ദ്ധിപ്പിച്ച് 17 രൂപ വീതം നല്‍കിയാണ് കര്‍ഷകരുടെ കയ്യില്‍നിന്നും നെല്ല് വാങ്ങിക്കുന്നത്. പെരുമ്പാവൂര്‍ കൂവമ്പടിയിലെ നമ്പ്യാത്ത്കുടി മില്ലാണ് നെല്ല് കൊണ്ടുപോകുന്നത്. കൊയ്ത്തുമെഷീന് 1650രൂപ (മണിക്കൂര്‍) നിരക്കിലാണ് കൊയ്ത്താരംഭിച്ചിരിക്കുന്നത്. കര്‍ഷകര്‍ക്ക് പൈസ കൂടുതല്‍ ലഭിക്കുന്നതില്‍ സന്തോഷമുണ്ടെന്ന് അക്കരപ്പാടം പ്രസിഡന്റ് രവി കോന്നോത്തും സെക്രട്ടറി ശ്യാമന്‍ മണാളത്തും അറിയിച്ചു.

No comments:

Post a Comment