യുജ്യാ - 2012

യുജ്യാ-2012; 1994-95 എസ്.എസ്.എല്‍.സി ബാച്ച് ഒത്തുകൂടി


പറപ്പൂര്‍: നീണ്ട പതിനേഴു വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം 1994-95 കാലഘട്ടത്തില്‍ എസ്.എസ്.എല്‍.സി പഠനം പൂര്‍ത്തിയാക്കിയ പറപ്പൂര്‍ സെന്റ് ജോണ്‍സ് എച്ച്.എസ്.എസിലെ പൂര്‍വ്വവിദ്യാര്‍ത്ഥികളും അവരുടെ കുടുംബാംഗങ്ങളും അന്നത്തെ അദ്ധ്യാപകരും ഒത്തുചേര്‍ന്നു. ഹെഡ്മാസ്റര്‍ എ.ടി സണ്ണി മാസ്ററുടെ അദ്ധ്യക്ഷതയില്‍ സെപ്തംബര്‍ 1ന് ശനിയാഴ്ച്ച വാറുണ്ണി മെമ്മോറിയല്‍ ഹാളില്‍ നടന്ന ഈ അപൂര്‍വ്വ ഒത്തുചേരല്‍ മുന്‍ ഹെഡ് മാസ്റര്‍ സി.സി വര്‍ഗ്ഗീസ് മാസ്റര്‍ ഉത്ഘാടനം ചെയ്തു. തോളൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കുമാരി എന്‍.പി സരോജനി അദ്ധ്യാപകര്‍ക്കുള്ള മൊമ്മന്റോ വിതരണം ചെയ്തു. പുതുതലമുറയിലെ വിദ്യാര്‍ത്ഥികള്‍ക്ക് വിശ്രമിക്കുവാനുള്ള യുജ്യ തണല്‍മരം ഫ്രാന്‍സീസ് മാസ്റര്‍ സ്ക്കൂളിന് സമര്‍പ്പിച്ചു. 150 പൂര്‍വ്വ വിദ്യാര്‍ത്ഥികളും അവരുടെ കുടുംബാംഗങ്ങളും ഇരുപതോളം മുന്‍ അദ്ധ്യാപകരും ഒത്തുചേര്‍ന്ന പരിപാടിയില്‍ ജിന്റോ പി.ജെ (9447831591) സ്വാഗതവും പരിപാടിയുടെ വിജയത്തിനും നടത്തിപ്പിനും സഹകരിച്ച എല്ലാവര്‍ക്കും കണ്‍വീനര്‍ സാന്‍ജോ പി.ജെ.എസ് (9895378497) നന്ദിയും പറഞ്ഞു. സി.ടി വിന്‍സന്റ് മാസ്റര്‍, ഓള്‍ഡ് സ്റുഡന്റ്സ് അസോസിയേഷന്‍ പ്രസിഡന്റ് കെ.ജെ തോമാസ് എന്നിവര്‍ ആശംസകള്‍ പറഞ്ഞു. രാവിലെ 10 മണിക്ക് ആരംഭിച്ച പരിപാടി 4മണി വരെ തുടര്‍ന്നു.




























































































































































































No comments:

Post a Comment