സാഹിത്യമഞ്ജരി

യാത്രാവിവരണം :
ജോണ്‍സന്‍ 

ഈശോയുടെ ജന്മനാടായ ഇസ്രായേല്‍-പാലസ്തീന്‍-ജോര്‍ദ്ദാന്‍-ഈജിപ്റ്റ് എന്നീ സ്ഥലങ്ങള്‍ സന്ദര്‍ശിക്കുവാന്‍ 2008 ഏപ്രില്‍ 9ന് നെടുമ്പാശ്ശേരിയില്‍ നിന്നും പാതിരാത്രി 2.30ന് ഞാനും 7 വൈദികരും ഒരു കന്യാസ്ത്രീയും മറ്റ് കുടുംബങ്ങളും അടങ്ങിയ 50 അംഗ സംഘം ഷാര്‍ജ്ജ വഴി ജോര്‍ദ്ദാന്റെ തലസ്ഥാനമായ അമാനില്‍ രാത്രി എത്തിച്ചേര്‍ന്നു. അന്നു രാത്രി ഹോട്ടലില്‍ വിശ്രമിച്ചതിനു ശേഷം പിറ്റേ ദിവസം രാവിലെ വാഗ്ദത്ത ഭൂമിയലേക്ക് യാത്ര തിരിച്ചു. അമാനിലെ മൌണ്ടനബു ആണ് ആദ്യമായി കാണാന്‍ സാധിച്ചത്. മോശയുടെ കാലത്ത് സര്‍പ്പ ദംശനമേറ്റവര്‍ക്ക് രക്ഷപ്പെടുവാനായി മോശ നിര്‍മ്മിച്ച പിച്ചള സര്‍പ്പത്തിന്റെ മാതൃക കാണാനായി. അവിടെ മൌണ്ടനബു പള്ളിയിലുളള അഞ്ചാം നൂറ്റാണ്ടിലെ ചിത്രങ്ങള്‍ കാണാന്‍ ഇടയായി. അവിടെ നിന്ന് ഇസ്രേയിലുള്ള നസ്രത്തിലേക്കുള്ള യാത്രമദ്ധ്യ ഈശോയെ തളളിയിട്ട് കൊല്ലാന്‍ ശ്രമിച്ച മല വീക്ഷിച്ചു. നസ്രത്തിലെ ഗബ്രിയേല്‍ മാലാഖ മറിയത്തെ മംഗളവാര്‍ത്ത അറിയിച്ച മംഗളവാര്‍ത്ത ദേവാലയം സന്ദര്‍ശിച്ചു. ഈ ദേവാലയത്തിലെ താഴികക്കുടം ലില്ലിപ്പൂ തലക്കീഴായിവച്ചതായി തോന്നി. മാതാവിന്റെ ഭവനത്തോടു ചേര്‍ന്നുള്ള ഗുഹയാണ് മംഗളവാര്‍ത്ത അറിയിച്ച സ്ഥലം. ദിവ്യബലിയര്‍പ്പിച്ചതിനുശേഷം ഔസേപ്പിതാവിന്റെ ഭവനം സന്ദര്‍ശിച്ചു. അവിടെ പ്രാചീന മാമ്മോദീസതൊട്ടി, വെള്ളം നിറക്കുവാനുള്ള പഴയ ജലസംഭരണി എന്നിവ കണ്ടു. പിന്നെ മാതാവ് വെളളം കോരിയിരുന്ന കിണര്‍ കണ്ടു. നസ്രത്തില്‍നിന്ന് അഞ്ചു കിലോമീറ്റര്‍  ദൂരെയുള്ള സ്ഥലമാണ് കാനാ. അവിടെയാണ് യേശു വിവാഹ വിരുന്നില്‍ വെളളം വീഞ്ഞാക്കി മാറ്റിയത്. അവിടെ അന്ന് ഉപയോഗിച്ചിരുന്ന കല്‍ഭരണികളും ചക്കുകളും കാണാന്‍ ഇടയായി. ദിവ്യബലിക്ക് ശേഷം ഗലീലി തടാകത്തിലേക്ക് പോയി. യേശുവിന്റെ പല അത്ദുതങ്ങള്‍ക്ക് സാക്ഷി ഗലീലി തടാകമായിരുന്നു. തടാകത്തിലെ യാത്ര പ്രാര്‍തഥന നിര്‍ഭരമായിരുന്നു. അതിനുശേഷം പത്രോസിന്റെ മത്സ്യം ഭക്ഷിച്ചു. ഇതിന്റെ സമീപത്തുള്ള പത്രോസിന് അധികാരം കൊടുത്ത പാറ പത്രോസിന്റെ മേശ എന്നറിയപ്പെടുന്നു. അതിനുശേഷം ഞങ്ങള്‍ കഫര്‍ണാമിലേക്ക് യാത്ര തിരിച്ചു. അവിടെയുള്ള ദേവാലയത്തിന്റെ അടിവശത്ത് കാണുന്ന കറുത്ത കല്ല് യേശുവിന്റെ കാലത്തുള്ള സിനഗോഗിന്റെ അടിത്തറയാണ്. അവിടെ നിന്ന് ഞങ്ങള്‍ താബോര്‍ മലയിലേക്ക് യാത്ര തിരിച്ചു. ഇവിടെയാണ് യേശുവിന് രൂപാന്തരീകരണം സംഭവിച്ച പാറ പ്രത്രേകമായി കാണാന്‍ സാധിച്ചു. അവിടെ ഏലിയ, മോശ യേശുവിനോട് സംസാരിച്ച സ്ഥലവും കണ്ടു. അവിടെ നിന്ന് മെഡിറ്റേറിയന്‍ കടലിന്റെ കാഴ്ചകള്‍ കണ്ട് ജെറുസലേമിലേക്ക് യാത്രയായി. ഇസ്രയേലിനെയും പാലസ്തീനേയും വേര്‍തിരിക്കുന്ന വന്‍ മതിലും കണ്ടു. ജറുസലേമില്‍ 9 കിലോമീറ്റര്‍ തെക്ക് യൂദാ, അവിടെ നിന്ന് 2500  അടി ഉയരത്തിലാണ് ബെത്ലേഹം. ബെത്ലേഹമിലാണ് ആട്ടിടയന്‍മാരുടെ ഗുഹ. ഗുഹക്കുള്ളിലാണ് തിരുപിറവി ദേവാലയം. കുമ്പിട്ടു മാത്രമേ ഈ ദേവാലയത്തില്‍ പ്രവേശിക്കുവാന്‍ സാധിക്കുകയുള്ളൂ. ഗുഹക്കുള്ളിലാണ് യേശു ജനിച്ച പുല്‍ തൊട്ടില്‍ സ്ഥിതി ചെയ്യുന്നത്. ഹെറോദോസിന്റെ കാലത്ത് യേശുവിനെ ഒളിപ്പിച്ചിരുന്ന ഗുഹയും വി.ജെറോമിന്റെ പ്രതിമയും കണ്ടു. ഞങ്ങള്‍ പിന്നീട് സെവന്‍ ആര്‍ട്ട്സ് ഹോട്ടലില്‍ പോയി വിശ്രമിച്ചതിനുശേഷം പിറ്റേ ദിവസം ഞങ്ങള്‍ ഓശാന പാടി ഒലീവു മലയിലേക്ക് പുറപ്പെട്ടു. ജെറുസലേം ദേവാലയവും ഒലീവു മലയും മുഖാമുഖമാണ് സ്ഥിതിചെയ്യുന്നത്. അവിടെ കണ്ണീര്‍ പള്ളി കാണുവാന്‍ ഇടയായി. പിന്നീട് ഗത്സെമന്‍ തോട്ടത്തിലേക്ക് പോയി. യേശു രക്തം വിയര്‍ത്ത പാറയില്‍ കുര്‍ബ്ബാന അര്‍പ്പിച്ചു.  പഴക്കമേറിയ ഒലീവു മരങ്ങളാല്‍ സമ്പമാണ് ഗത്സെമല്‍ തോട്ടം. യേശു അവിടെ ഉണര്‍ന്നിരുന്നു പ്രാര്‍ത്ഥിക്കാന്‍ ശിഷ്യന്‍മാരോട് പറഞ്ഞ  സഥലത്തുള്ള പാറ സന്ദര്‍ശിച്ചു. കുരിശിന്റ വഴിയിലൂടെ പീഢാനുഭവപള്ളിയില്‍ എത്തിയ ഞങ്ങള്‍ പിന്നീട് തളര്‍വാത രോഗിയെ സുഖപ്പെടുത്തിയ ബദ്സൈദ കുളം കണ്ടു. പിന്നീട് വിചാരണ നടന്ന സ്ഥലം  കണ്ടു. യേശു മരിച്ച സമയത്ത് പിളര്‍ക്കപ്പെട്ട പാറകള്‍ , യേശുവെ കുരിശില്‍ നിന്ന് ഇറക്കി തൈലം പൂശിയ കല്ല്, തിരു കല്ലറയും കണ്ടു. കയ്യാപ്പാസിന്റെ മാളികയും യേശുവെ പത്രോസ് മൂന്ന് പ്രാവശ്യം തള്ളി പറഞ്ഞ സ്ഥലവും രക്തപറമ്പും വിലാപ മതിലുമ കാണാന്‍ സാധിച്ചു. തുടര്‍ന്ന് സ്വര്‍ഗ്ഗാരോഹണ ഗുഹയും ലാസറിനെ ഉയര്‍പ്പിച്ച സ്ഥലവും ദര്‍ശിക്കാനിടയായി. സക്കേവൂസ് കയറിയിരുന്ന സിക്കുമൂര്‍ മരവും കണ്ടു. ദൈവം പഴയ നിയമത്തില്‍ സോഡിയവും സള്‍ഫറും അഗ്നിയും ഇറക്കി നശിപ്പിച്ച സ്ഥലമാണ് ചാവുകടല്‍. അവിടെ ജീവികള്‍ക്ക് വളരാന്‍ സാധ്യമല്ല. ചാവുകടലിന്റെ പ്രത്യേകത കടലില്‍ മുങ്ങി പോകില്ല എന്നുളളതാണ്. കടലില്‍ വളരെ നേരം പൊന്തികിടന്നതിനുശേഷം സൂയസ്സ് കനാല്‍ കടന്ന് ഈജിപ്തില്‍ എത്തിച്ചേര്‍ന്നു. യേശുവും മാതാപിതാക്കളും ഹേറോദോസിനെ ഭയന്ന് ഒളിച്ചോടിയ സ്ഥലവും സന്ദര്‍ശിച്ച് ഈജിപ്തിലെ പിരമിഡുകളും പുരാതന മ്യൂസിയവും കണ്ടതിന്ശേഷം നൈല്‍ നദീതീരത്തുക്കൂടി അലക്സാന്‍ഡ്രിയില്‍ നിന്ന് ഗള്‍ഫ് നാടുകള്‍ സന്ദര്‍ശിച്ച് തിരിച്ച് നാട്ടില്‍ എത്തുവാന്‍ കഴിഞ്ഞതില്‍ യേശുവിനോട് ഞാന്‍ നന്ദി പറയുന്നു. സാധിക്കുമെങ്കില്‍ വിശുദ്ധ നാടുകള്‍ സന്ദര്‍ശിക്കുവാന്‍ എല്ലാവരോടും അഭ്യര്‍ത്ഥിക്കുന്നു.



കവിത

മകളേ നിനക്കായ്
ആരിരം രാരീരം രാരാരിരോ
താമരപൂവേ നീയുറങ്ങ്.
കണ്ണുകള്‍ ചിമ്മി തുറക്കുമമ്മ
എന്‍ പൊന്നോമനേ നീയുറങ്ങുറങ്.
കാട്ടിലെ പൊന്‍മുളം തത്തപാടും
പാട്ടിന്റെ പാലാഴി നീ തീര്‍ക്കും
നീറുമെന്‍ മനസ്സില്‍, കണ്ണുനീരില്‍
നീയലിയണമിന്നാടാട്ട്.
രാരിരം പാട്ടിന്റെ പാട്ടുകേട്ട്
നീയുറങ്ങുന്നുവോ പൊന്നുപൂവേ.
നാളെകളോരുന്നറങ്ങിയുറങ്ങി.
നീ വളരും നിന്‍ കാല്‍വളരും
കൊഞ്ചും കൊലുസിട്ട പാദങ്ങളില്‍
പിച്ചവെച്ച് നീ നടക്കും.
താമരപൂവേ നീയുറങ്ങ്
താരാട്ട് പാട്ട് കേട്ടുറങ്ങ്
നിന്നമ്മ തന്‍ ദു:ഖങ്ങളേറ്റു വാങ്ങും
നീയുമൊരമ്മയായ് മാറി വരും.

(നിഷ മനോജ്, തോളൂര്‍)


എന്റെ മലയാളം
എന്‍ ചൊടിയില്‍ നിന്നാ-
ദ്യമായ് പിന്നെ ഭാഷ മലയാളം
എന്റെ മലയാളം...
എന്‍ ഹൃദയതാളമായ് മലയാളം
ഞാന്‍ ആദ്യമായ് കേട്ടത് ഈ മലയാളം.
കേട്ടും എഴുതിയും ഞാന്‍ ആദ്യം-
മനസ്സിലാക്കിയത് എന്റെ മലയാളം
മായാത്ത ഓര്‍മ്മയായ് മലയാളം...
മറയാത്ത് വെളിച്ചമായ് മലയാളം
സ്നേഹത്തിന്‍ തൂവലായ് മലയാളം
അത്ഭുത ദീപമായ് മലയാളം
എന്നും മറക്കില്ല ഈ മലയാളം
മലയാളമാണെന്റെ ദീപം.
(സിനോജ് എം.ആര്‍,
ഏഴാം ക്ളാസ് സെന്റ് ജോണ്‍സ് സ്ക്കൂള്‍, പറപ്പൂര്‍)



No comments:

Post a Comment