ചരിത്രം ചികയുമ്പോള്‍


പറപ്പൂര്‍ സെന്റ് ജോണ്‍സ് ഫൊറോന ദേവാലയം
പറപ്പൂരിലെ കത്തോലിക്കര്‍ പാലയൂരിന്റെ മറ്റേ പള്ളിയായ മറ്റം പള്ളിയിലാണ് ആദ്യകാലങ്ങളില്‍ പാടവും പുഴയും കടന്ന്, വളരെ ദൂരം യാത്ര ചെയ്ത് ഞായറാഴ്ചകളില്‍ ദിവ്യബലിയില്‍ സംബന്ധിച്ചിരുന്നത്. ഒരു മഴക്കാലഞായറാഴ്ച്ച പറപ്പൂരിലെ ക്രിസ്ത്യാനികള്‍ക്ക് മറ്റം പള്ളിയില്‍ എത്തിചേരുവാന്‍ താമസ്സം നേരിട്ടു. പറപ്പൂരിലെ ക്രിസ്ത്യാനികളുടെ വരവിന് കാത്ത് നില്‍ക്കാതെ മറ്റം പള്ളിയില്‍ കുര്‍ബ്ബാന നടത്തിയതില്‍ പറപ്പൂര്‍ ക്രിസ്ത്യാനികള്‍ക്ക് അതിയായ വിഷമം ഉണ്ടായി. തിരിച്ചുവന്ന അന്നത്തെ കുടുംബ കാരണവന്‍മാര്‍ ഒത്തുക്കൂടി, അടുത്ത ഞായറാഴ്ച പറപ്പൂരില്‍ കത്തനാരെ കൊണ്ടുവന്ന് കുര്‍ബ്ബാന നടത്തണമെന്ന് തീരുമാനിച്ചു. തുടര്‍ന്ന് മേലദ്ധ്യക്ഷന്‍മാരുടെ അനുവാദത്തോടുക്കൂടി പുന്നത്തൂര്‍ തമ്പ്രാക്കന്‍മാര്‍ അനുവദിച്ചുതന്ന, ഇന്ന് പള്ളി നില്‍ക്കുന്ന പറ—മ്പില്‍, പനമ്പ് കെട്ടി മറച്ച്  താല്ക്കാലികമായ ഒരു പള്ളിക്ക് രൂപം കൊടുക്കുകയും തീരുമാനിച്ചതുപോലെ ദിവ്യബലിയര്‍പ്പിക്കുകയും ചെയ്തു. ഇത് 1731ല്‍ ആണെന്ന് രേഖകള്‍ സൂചിപ്പിക്കുന്നു. ഇക്കാലത്ത് പറപ്പൂര്‍ പള്ളിയുടെ കീഴില്‍ 64 കുടുംബങ്ങള്‍ ഉണ്ടായിരുന്നതായി പറയപ്പെടുന്നു. തുടര്‍ന്ന് ഏകദേശം അഞ്ചു വര്‍ഷത്തിനുള്ളില്‍ കല്ല്, മരം എന്നിവ ഉപയോഗിച്ച് പള്ളിപണി പൂര്‍ത്തിയാക്കിയെന്ന് അനുമാനിക്കപ്പെടുന്നു. ഏകദേശം നൂറു വര്‍ഷത്തിനു ശേഷം ഇടവക കുടുംബങ്ങള്‍ 150ല്‍ കൂടുകയും പള്ളിയില്‍ സ്ഥലസൌകര്യം ഇല്ലാത്തതിനാല്‍ പിന്നീട് ഇപ്പോഴത്തെ വലിയ പള്ളി പണിയുകയും ചെയ്തു. ഏകദേശം 170 കൊല്ലം പഴക്കമുള്ള ഇപ്പോള്‍ നിലവിലുള്ള പള്ളി പണിയുവാന്‍ അന്ന് മേല്‍നോട്ടം വഹിച്ചത് പറപ്പൂര്‍ക്കാരനായ ഈയ്യു കത്തനാരായിരുന്നു എന്ന് പഴമക്കാര്‍ പറയുന്നു. മച്ചാട് മലയില്‍നിന്നും മരങ്ങള്‍ വെട്ടി വടക്കാഞ്ചേരി പുഴയിലൂടെ ഒഴുക്കി പറപ്പൂരില്‍ എത്തിച്ചായിരുന്നു പള്ളി നിര്‍മ്മിച്ചത് എന്ന് പഴമക്കാരില്‍നിന്നും അറിയാന്‍ കഴിയുന്നു. സെമിത്തേരിയുടെ വടക്കേ ചുമരിന്റെ പടിഞ്ഞാറ് ‘ാഗം ആദ്യം പണി തീര്‍ത്ത പള്ളിയുടെ ഒരു‘ിത്തിയുടെ ‘ാഗമാണെന്ന് പറയപ്പെടുന്നു.
                 ഇടവക ജനം വര്‍ദ്ധിച്ചതിനനുസരിച്ച്, തിരുകര്‍മ്മങ്ങളില്‍ പങ്കെടുക്കുവാന്‍ കൂടുതല്‍ സൌകര്യം ഉണ്ടാക്കുന്നതിനുവേണ്ടി 1915ല്‍ പള്ളിക്കകത്ത് മരംക്കൊണ്ടുള്ള മുറിത്തട്ട് പണിതീര്‍ത്തതായി രേഖകള്‍ സൂചിപ്പിക്കുന്നു. തുടര്‍ന്നുള്ള കൊല്ലങ്ങളില്‍ പ്രധാന പള്ളിയും മുഖവാരവും കൂട്ടി ബന്ധിപ്പിച്ച് വിശാലമായ നടശാല പണിയുകയും ചെയ്തു. പറപ്പൂര്‍ ഇടവകയില്‍ നിന്നും പോന്നോര്‍, ചിറ്റിലപ്പിളളി, എടക്കളത്തൂര്‍ എന്നീ സ്ഥലങ്ങളില്‍ പള്ളികള്‍ നിര്‍മ്മിച്ച് ഇടവക തിരിഞ്ഞു. എന്നിട്ടും പറപ്പൂരിലെ വര്‍ദ്ധിച്ചുവരുന്ന ഇടവകാംഗങ്ങള്‍ക്ക് ദിവ്യബലിയില്‍ പങ്കെടുക്കുവാന്‍ കൂടുതല്‍ സൌകര്യം ഉണ്ടാക്കുന്നതിനുവേണ്ടി 1963—-64 കാലഘട്ടത്തില്‍ പള്ളിയുടെ തെക്കേ വിങ് നിര്‍മ്മിച്ചു.
                      1992ല്‍ ഫൊറോനയായി ഉയര്‍ത്തപ്പെട്ട പറപ്പൂര്‍ പള്ളിയുടെ കീഴില്‍ ആമ്പക്കാട്, പുറനാട്ടുകര, ചിറ്റിലപ്പിളളി, പോന്നോര്‍, എടക്കളത്തൂര്‍, പെരുവെല്ലൂര്‍ എന്നീ ഇടവകകളും, തോളൂര്‍, ഊരകം, അന്നകര എന്നീ കുരിശു പള്ളികളും ഇന്ന് നിലവിലുണ്ട്. 2006ല്‍ 275-ാം വര്‍ഷ ജൂബിലി ആഘോഷിച്ച പറപ്പൂര്‍ ഫൊറോന  ഇടവകയില്‍ 1275ല്‍പരം ഇടവക കുടുംബങ്ങളിലായി ഏകദേശം 6000ത്തോളം വിശ്വാസികളും 27 വൈദീകരും 230ല്‍ പരം കന്യാസ്ത്രീകളും ഉണ്ട്. കാലം ചെയ്ത അതിരൂപത മെത്രാപ്പോലീത്ത മാര്‍ ജോസഫ് കുണ്ടുകുളം ഈ ഇടവകയുടെ അ‘ിമാന സ്തം‘മാണ് . തോളൂര്‍ ഗ്രാമപഞ്ചായത്തിലെ വിദ്യാ‘്യാസത്തിനും വ്യവസായ-വ്യാപാരത്തിനും ആരോഗ്യസംരക്ഷണത്തിനും കായികപ്രോത്സാഹനത്തിനും മതസൌഹാര്‍ദ്ധത്തിനും പറപ്പൂര്‍ ഫൊറോന പള്ളി വഹിച്ചു വരുന്ന പങ്ക് നിസ്സീമമാണ്.



നമ്മളറിയാതെ ചന്ദനം    
കേരളത്തിലെ മുഖ്യ സുഗന്ധവാഹിയും, ഔഷധസസ്യമായും പേരുകേട്ട ചന്ദനം, തോളൂര്‍ പഞ്ചായത്തിന്റെ ഏതു മുക്കിലും മൂലയിലും ധാരാളം ഉണ്ടായിരുന്നതായി നമുക്കറിയാന്‍ കഴിയും. ഇവിടെ ധാരാളം ചന്ദനമരങ്ങള്‍ ഇന്നും മുളച്ചുവരുന്നു. കാട്ട് ചന്ദനം എന്നു അവഹേളിക്കുന്ന അകില്‍ മരമാണ് ഇവിടെ വളരുന്നതെന്നാണ് പറയുന്നത്. ഈ മരത്തിന്റെ പ്രധാന പോരായ്മ വളരെ അകത്തെ കാതലിലു മാത്രമെ മൈസൂര്‍ ചന്ദനത്തിന്റെ ഗുണമേന്മ ലഭിക്കുന്നുളളൂ. ധാരാളം കായ്കളുണ്ടാകുന്നതുമൂലം നമ്മുടെ നാട്ടില്‍ എവിടെയും ചന്ദനത്തിന്റെ  തൈമരങ്ങള്‍ ധാരാളമായി കാണാന്‍ കഴിയുന്നു. ലാഭകരമായി ചന്ദന കാതല്‍ ലഭിക്കാവുന്ന വണ്ണം, ഇവിടങ്ങളില്‍ സാധാരണ തെങ്ങിനോളം വണ്ണമെത്തണം. നല്ല തുടുത്ത കഴുങ്ങിന്റെ വണ്ണം ഉണ്ടായാല്‍ അകത്ത് ഒന്നര ഇഞ്ച് പൈപ്പിന്റെ വണ്ണത്തോളം ചന്ദനകാതല്‍ ലഭ്യമാകും. ചന്ദനമരത്തിന് കായ്ക്കാനും വിത്ത് ഉദ്പ്പാദിപ്പിക്കാനും ഒരിഞ്ചു പൈപ്പിന്റെ വണ്ണം മതി. ഫലത്തില്‍ ചന്ദത്തൈകള്‍ ധാരാളം കാണമെങ്കിലും ചന്ദനകാതല്‍ എടുത്തു കാണുന്നില്ല. നാം ഇപ്പോഴും ഈ മരത്തെ ചുളളി വിറകാക്കുന്നു.  വളര്‍ന്നു വലുതാകുന്നത്, ഇതാണെന്നറിഞ്ഞാലും ഫലമില്ല. കണ്‍മിഴിച്ച് തുറക്കുമ്പോഴെക്കും ഈ മരങ്ങള്‍ മോഷ്ടാക്കള്‍ അറുത്തു കൊണ്ടു പോകും. ചന്ദനക്കാട്ടില്‍ ചന്ദനം കാണാതെ നമ്മള്‍.


പറപ്പൂര്‍ ചന്തയിലെ ലോന മുത്തപ്പന്റെ തിരുനാള്‍
പഴയ ചന്ത - പറപ്പൂര്‍ മുസ്ളിം പളളി, പെട്രോള്‍ പമ്പ് പരിസരത്തായിരുന്നു. 75 വര്‍ഷങ്ങള്‍ക്ക് മുമ്പ് ഇപ്പോഴത്തെ മാര്‍ക്കറ്റ് കുണ്ടുകുളങ്ങര ചെറിയ ഔസേപ്പിന്റെ ശ്രമഫലമായിട്ടാണ് പറപ്പൂര്‍ പളളി, പളളിയുടെ സ്ഥലത്ത് പടിഞ്ഞാറു കാണുന്ന 12 മുറികളോടെ ആരംഭിച്ചത്. കുണ്ടുകുളങ്ങര വലിയ ഔസേപ്പിന് പഴയ  ചന്ത  നിലനിര്‍ത്തുവാനായിരുന്നു ആഗ്രഹം. പിന്നീട് കിഴക്കും, തെക്കും ഭാഗങ്ങള്‍ പണിതീര്‍ത്തു. മീന്‍ മാര്‍ക്കറ്റും ഇറച്ചികടകളും ആരംഭിച്ചു. ചന്തയുടെ മധ്യഭാഗത്ത് വലിയ വ്യത്താകൃതിയില്‍ ക്രാസ്സികാലുകളാല്‍ അലംകൃതമായി യോഹന്നാന്‍ നെപുംസ്യാന്‍ പുണ്യാളന്റെ രൂപം പ്രതിഷ്ഠിച്ചിരുന്നു. വൃത്തത്തിനും ചുറ്റും പുല്ല്, ചൂട്ട്, ചക്ക തുടങ്ങിയവയുടെ കച്ചവടം നടന്നിരുന്നു. അടയ്ക്ക പച്ചയ്ക്ക് പൊളിച്ച് കൊട്ടകളില്‍ കാളവണ്ടികളിലായി തെക്ക് ഭാഗത്തുളള അടയ്ക്ക ചന്തയില്‍ എത്തിയിരുന്നു. അടാട്ട്, ചിറ്റിലപ്പിളളി, തോളൂര്‍, പോന്നോര്‍, മുളളൂര്‍, എടക്കളത്തൂര്‍, എലവത്തൂര്‍, പെരുവല്ലൂര്‍, എളവളളി, ഊരകം,അയിനിക്കാട്  തുടങ്ങിയ സ്ഥലങ്ങളില്‍ നിന്നെല്ലാം ധാരാളം പേര്‍ പറപ്പൂര്‍ ചന്തയില്‍ എത്തിയിരുന്നു. യോഹാന്നാന്‍ മുത്തപ്പന്റെ മുന്‍പില്‍ വണങ്ങുകയും നേര്‍ച്ചയിടുകയും മെഴുകുതിരി കത്തികുകയും പതിവായിരുന്നു. ചന്തയിലെ കച്ചവടക്കാരെല്ലാം ചേര്‍ന്ന് എല്ലാ ദിവസവും മുത്തപ്പന്റെ മുന്‍പില്‍ വിളക്കും പിന്നീട് ലൈറ്റും കത്തിക്കുക പതിവായിരുന്നു. യോഹന്നാന്‍ ഫണ്ട് പ്രസിദ്ധമാണ്. മെയ് 16ന് നടന്നിരുന്ന ചക്ക പെരുന്നാളിന് തേക്കിന്‍ കാല്‍ നാട്ടി പന്തലിട്ട് ചുറ്റും കുരുത്തോല മാലക്കെട്ടി ചന്തയില്‍ നിന്നുളള വളയെഴുന്നെളളിപ്പിന്റെ മേളം കേള്‍ക്കുവാനും നേര്‍ച്ചയിടുവാനും വന്‍തിരക്കായിരുന്നു. സൊസൈറ്റിയില്‍ ജോലിയുളള പൊറൂത്തൂര്‍ ഇയ്യപ്പന്‍ അന്ന് യോഹന്നാന്‍ ഫണ്ടിന്റെ സെക്രട്ടറിയായിരുന്നു. ചിറ്റിലപ്പിളളി കുന്നത്ത് അന്തോണി തോമ (മെറ്റല്‍), പൊറുത്തൂര്‍ കൊച്ചപ്പന്‍ , ചിരിയന്‍കണ്ടത്ത് ജോസ്, ചിറ്റിലപ്പിളളി ലോനപ്പന്‍, ചിറ്റിലപ്പിളളി തരുതുവിന്റെ മക്കളായ തോമ, ചാക്കു, അന്തോണി, ചിറ്റിലപ്പിളളി കുന്നത്ത് ഔസേപ്പിന്റെ മക്കളായ തോമക്കുട്ടി, കുഞിപറിഞ്ചു, അന്തോണി, അന്നകരയിലെ ചിറ്റിലപ്പിളളി തോമക്കുട്ടി, കുണ്ടുകുളങ്ങരയിലെ ഇട്ടൂപ്പ് മാഷിന്റെ പലചരക്ക് കട നടത്തിയിരുന്ന നമ്പ്യാത്ത് കോരുമാന്‍, ചിറ്റിലപ്പിളളി കുന്നത്ത് (ഐ. എന്‍. ഐ) ഔസേപ്പ് , പാലത്തിങ്കല്‍ ചിറ്റിലപ്പിളളി കുന്നത്ത് ഔസേപ്പ്, കുണ്ടുകുളങ്ങര ഇട്ടുപ്പ് പൌലോസ്, പൊറുത്തൂര്‍ പി.പി. പത്രോസ്, കൊളളന്നൂര്‍ ജെയ്ക്കബ്, പാണെങ്ങാടന്‍ ദേവസ്സി ജെയ്ക്കബ്, സഹോദരന്‍ ദേവസ്സി, ബ്രഹ്മകുളം പൊറിഞ്ചു, അരകുളം കൊച്ചുട്ടന്‍, ആലപ്പാട്ട് ഓപ്പന്‍, എറണാകുളം ചേട്ടന്‍, പച്ചക്കറി മാഷ,് കിടങ്ങന്‍ ജെയ്ക്കബ്, അറങ്ങശ്ശേരി തോമാസ ്പൈങ്കണ്ണിപറമ്പില്‍ മുണ്ടിക്കുട്ടിയമ്മ തുടങ്ങി പേരു പറയാന്‍ വിട്ടുപോയിട്ടുണ്ടെങ്കില്‍ അവരും തുടര്‍ച്ചയായി കുറെയധികം വര്‍ഷങ്ങള്‍ യോഹന്നാന്‍ ഫണ്ട് വഴി തിരുനാള്‍ മോടിയാക്കിയിരുന്നു. ചങ്ങാതികുറിയും ഫിനാന്‍സും നടത്തിയാണ് ഫണ്ട് സ്വരൂപിച്ചിരുന്നത് . ചങ്ങാതികുറിയുടെ സമയമാകുമ്പോള്‍ സന്ധ്യസമയത്ത് ചന്തയില്‍ കുണ്ടുകുളം അന്തോണി കൈപ്പത്തി നഷ്ടപ്പെട്ട കൈത്തണ്ടയില്‍ മണിത്തൂക്കിയിട്ട് അടിച്ചിരുന്ന കൌതുകകരമായ അന്നത്തെ കാഴ്ച പ്രതാപം നഷ്ടപ്പെടുത്തിയ ഈ വേളകളിലെ തിരുനാള്‍ ദിവസങ്ങളില്‍ പഴമക്കാര്‍ ഓര്‍ക്കുന്നു. യോഹന്നാന്‍ ഫണ്ടിനുശേഷം ഇപ്പോഴത്തെ കച്ചവടക്കാര്‍ ചേര്‍ന്ന സെന്റ് ജോണ്‍സ് യോഹന്നാന്‍ ഫണ്ട് രൂപീകരിക്കുകയും അമ്പ്, വള എഴുന്നെളളിപ്പുകള്‍ , തോരണങ്ങള്‍, വൈദ്യുതി അലങ്കാരങ്ങള്‍ നടത്തി വന്നിരുന്നു. മാര്‍ക്കറ്റില്‍ പ്രവര്‍ത്തിക്കുന്നു മോഡേണ്‍ ക്ളബും വേറെ അമ്പ്, വള എഴുന്നെളളിപ്പിന് നേതൃത്വം വഹിച്ചിരുന്നു. ഇപ്പോഴത്തെ വടക്കുഭാഗത്തെ സെന്റ് റോസ് കൂറീസ് നില്കുന്ന കെട്ടിടം പണിയുടെ ആരംഭമായി ചന്തയുടെ മധ്യഭാഗത്ത് വൃത്തത്തില്‍ അലംകൃതമായ ലോനമുത്തപ്പന്റെ പ്രതിഷ്ഠയെ റോഡരികില്‍ പുതിയ ചെറിയ കപ്പേളയില്‍ പ്രതിഷ്ഠിക്കുകയായിരുന്നു. തിരുനാള്‍ ദിവസങ്ങളില്‍ വൈകീട്ട്, ലദീഞ്ഞ്, നൊവേന, തിരുനാള്‍ സന്ദേശം നടത്തി വരുന്നു. മാര്‍ക്കറ്റിലെയും, യോഹന്നാന്‍ ഫണ്ട്, ക്ളബുകളെയും, മറ്റ് വള എഴുന്നെളളിപ്പ് നടത്തുവാന്‍ ഇപ്പോള്‍ അനുവദിക്കുന്നില്ല. യൂണിറ്റ് അടിസ്ഥാനത്തില്‍ മാത്രമെ വളയെഴുന്നളളിപ്പുകള്‍ നടത്തുവാന്‍ ഇടവക പ്രതിനിധികളുടെ തീരുമാനം. യോഹന്നാന്‍ മുത്തപ്പന്റെ അനുഗ്രഹത്തിന് ഇന്നും ചന്തയിലെ കച്ചവടക്കാര്‍ ങക്തി പുരസ്കരം വണങ്ങുന്നു. 70 വര്‍ഷം കഴിഞ്ഞ് ജീര്‍ണ്ണിച്ച കെട്ടിടത്തില്‍ നിന്നും ഉപജീവനം നടത്തുവാന്‍ കഴിയുന്നു. മാര്‍ക്കറ്റില്‍ പളളി പണിത്തീര്‍ത്ത മുറികളിലെല്ലാം കച്ചവടക്കാരുണ്ട്. എത്രയും വേഗം കൂടുതല്‍ മുറികള്‍ പണിയുകയും പഴയവ പുതുക്കുകയും ചെയ്ത് പോയ് പോയ പഴയ പ്രതാപം വീണ്ടെടുക്കുവാന്‍ മുത്തപ്പനോട് പ്രാര്‍ത്ഥിക്കുകയാണ് കച്ചവടക്കാരും നാട്ടുക്കാരും.

No comments:

Post a Comment