നാഗത്താന്ക്കാവ് ആയില്യം

പറപ്പൂര്‍ നാഗത്താന്‍കാവ്‌ ആയില്യ മഹോത്സവം ഒക്‌ടോബര്‍ 11ന്‌ വ്യാഴാഴ്‌ച്ച 














പറപ്പൂര്‍: പുരാതന സര്‍പ്പകാവായ പറപ്പൂര്‍ നാഗത്താന്‍കാവിലെ ആയില്യ മഹോത്സവം ഒക്‌ടോബര്‍ 11ന്‌ വ്യാഴാഴ്‌ച്ച അതിവിപുലമായി ആഘോഷിക്കും. സര്‍പ്പദോഷ ശാന്തിയ്‌ക്കായി പ്രത്യേക പൂജകള്‍ നടത്തുവാനും വഴിപാടുകള്‍ നല്‍കി ക്ഷേത്രദര്‍ശനം നടത്തുവാനുമായി ആയിരകണക്കിന്‌ ഭക്തജനങ്ങള്‍ പുലര്‍ച്ചെ മുതല്‍ ക്ഷേത്ര സന്നിധിയിലെത്തും. ഭക്തര്‍ക്ക്‌ സര്‍പ്പകവില്‍ ദര്‍ശിക്കുവാനും മറ്റു പൂജകള്‍ക്കും പ്രസാദ ഊട്ടിനുള്ള ഒരുക്കങ്ങള്‍ക്കും ആരംഭിച്ചതായി ക്ഷേത്ര ഊരാളന്‍ മാധവന്‍ മണാളത്ത്‌ അറിയിച്ചു. ആയില്യനാളില്‍ പുലര്‍ച്ചെ 3 മണിക്ക്‌ ബ്രഹ്മശ്രീ പുലിയന്നൂര്‍ കൃഷ്‌ണന്‍ നമ്പൂതിരിപ്പാടിന്റെ മുഖ്യകാര്‍മ്മികത്വത്തില്‍ ആയില്യ പൂജകള്‍ക്ക്‌ ആരംഭം കുറിക്കും. തുടര്‍ന്നുള്ള പൂജകള്‍ക്ക്‌ മേല്‍ശാന്തി ശ്രീധരന്‍ ഇമ്പ്രാന്തിരി കാര്‍മ്മികനാകും. വൈകീട്ട്‌ 6 മണി മുതല്‍ 8 മണി വരെ (സര്‍പ്പ) കളമെഴുത്ത്‌പ്പാട്ടിന്‌ കല്ലാറ്റ്‌ ഹരിദാസകുറുപ്പും സംഘവും അണി നിരക്കും. കളമെഴുത്ത്‌പ്പാട്ട്‌ തുടര്‍ന്ന്‌ 40 ദിവസവും വൈകീട്ട്‌ ഉണ്ടായിരിക്കും. ഭക്തജനങ്ങള്‍ വഴിപാടായി കദളിപ്പഴം, ഇളനീര്‍, പാല്‍ അഭിഷേകം, പായസം, മഞ്ഞള്‍പൊടി ആടല്‍, പാലും നൂറും നല്‍കല്‍, സര്‍പ്പബലി തുടങ്ങിയ വഴിപാടുകള്‍ നടത്തും. സര്‍പ്പപ്രതിമ ഉഴിയുന്നത്‌ പ്രത്യേക വഴിപാടാണ്‌. ഉത്സവം പ്രമാണിച്ച്‌ അന്നേദിവസം പ്രാദേശിക അവധി വിദ്യാലയങ്ങള്‍ക്ക്‌ നല്‍കും. പറപ്പൂര്‍ സെന്റ്‌ ജോണ്‍സ്‌ ഫൊറോന പള്ളി മൈതാനത്തില്‍ ക്ഷേത്രത്തില്‍ വരുന്ന ഭക്തരുടെ വാഹനങ്ങള്‍ പാര്‍ക്ക്‌ ചെയ്യുന്നതിന്‌ സൗകര്യം ഒരുക്കും. ഉത്സവത്തിന്റെ സമാപനമായി വൈകീട്ട്‌ 8ന്‌ അങ്കമാലി അഞ്‌ജലി തീയ്യേറ്റേഴ്‌സിന്റെ മഴമേഘപ്രാവുകള്‍ എന്ന നാടകവും അരങ്ങേറും.

No comments:

Post a Comment