കായികം


മുല്ലശ്ശേരി ഉപജില്ല മത്സരങ്ങള്‍ പള്ളി ഗ്രൌണ്ടില്‍

പറപ്പൂര്‍: സെന്റ് ജോണ്‍സ് നെപുംസ്യാന്‍ ഫൊറോന ദേവാലയ ഗ്രൌണ്ടില്‍ മുല്ലശ്ശേരി ഉപജില്ല മത്സരങ്ങള്‍ നടന്നു. മികച്ച ഗ്രൌണ്ടുകള്‍ മുല്ലശ്ശേരി ഉപജില്ലയില്‍ ഇല്ലാത്തതിനാലാണ് വെസ്റ് ഉപജില്ലയില്‍പ്പെടുന്ന പറപ്പൂരില്‍ മത്സരങ്ങള്‍ നടത്തിയത്. അണ്ടര്‍ 16, അണ്ടര്‍ 19 ക്രിക്കറ്റ് മത്സരങ്ങളില്‍ യഥേഷ്ടം വെന്മനാടും, പാലുവായും ജേതാക്കളായി. മത്സരങ്ങളില്‍ നിന്നും മുല്ലശ്ശേരി ഉപജില്ല ടീമിലേക്കുമുള്ള സെലക്ഷനും നടന്നു. വെസ്റ് ഉപജില്ല ക്രിക്കറ്റ് ടീമിലേക്ക് പറപ്പൂര്‍ സെന്റ് ജോണ്‍സ് ഹയര്‍സെക്കന്ററി സ്ക്കൂളിലെ അജ്മല്‍ ലത്തീഫിനെയും സനില്‍ ജോണിനെയും തിരഞ്ഞെടുത്തു.
.......................................................................................................................

അമ്പലംകാവ് ഫുട്ബോള്‍ അക്കാദമിക്ക് വിജയം

പറപ്പൂര്‍: പറപ്പൂര്‍ ഫുട്ബോള്‍ അക്കാദമി ഇന്‍ഫോ പ്രിസം വിന്നേഴ്സ് ട്രോഫിക്കും ത്രീപി ട്രേഡേഴ്സ് റണ്ണേഴ്സ് ട്രോഫിക്കും വേണ്ടിയുള്ള സംസ്ഥാന അണ്ടര്‍ 12 ഫുട്ബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ അടാട്ട് അമ്പലംകാവ് ഫുട്ബോള്‍ അക്കാദമി ചാമ്പ്യന്മാരായി. ഫൈനലില്‍ തൊടുപുഴ ധന്വന്തര ഫുട്ബോള്‍ അക്കാദമിയും അടാട്ട് ഫുട്ബോള്‍ അക്കാദമിയും മൂന്നുവീതം ഗോള്‍നേടി സമനില പാലിച്ചതിനെതുടര്‍ന്നു ടോസിലൂടെയാണു ചാമ്പ്യന്മാരെ തിരഞ്ഞെടുത്തത്. ജൂനിയര്‍ ഇന്ത്യന്‍ ഫുട്ബോള്‍ ടീം കോച്ച് കെ. കെ ഹമീദ് ട്രോഫി സമ്മാനിച്ചു. റജി എന്‍.പൌലോസ്, സലിംകുട്ടി, കെ.പി ബേബി, സി.സി ഹാന്‍സന്‍, പി.ഓ സെബാസ്റ്യന്‍, എ.ടി ഡേവീസ്, സജി, അലക്സ് എന്നിവര്‍ നേതൃത്വം വഹിച്ചു.


No comments:

Post a Comment