150 തൊഴിലുറപ്പ് പ്രവര്‍ത്തകര്‍ക്ക് 1000 രൂപാ വീതം വിതരണം ചെയ്തു
പറപ്പൂര്‍: തോളൂര്‍ ഗ്രാമപഞ്ചായത്തിലെ ദേശീയ തൊഴിലുറപ്പ് പദ്ധതിയില്‍ 100 ദിവസം തൊഴിലെടുത്ത വനിതകള്‍ക്ക് കേരള ഗവണ്‍മെന്റ് പ്രഖ്യാപിച്ച 1000 രൂപ വീതം വിതരണം ചെയ്തു. പറപ്പൂര്‍ രാജീവ് ഗാന്ധി സാംസ്ക്കാരിക നിലയത്തില്‍ നടന്ന ചടങ്ങില്‍ പഞ്ചായത്ത് പ്രസിഡന്റ് കുമാരി എന്‍.പി സരോജനിയുടെ അദ്ധ്യക്ഷതയില്‍ ബ്ളോക്ക് പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി ഓമന രവീന്ദ്രന്‍ വിതരണം ചെയ്തു. വി.ഓ ചുമ്മാര്‍, ആനി ജോസ്, ഷീന വിത്സന്‍, കെ.ജി പോള്‍സന്‍, ശ്രീകല കുഞ്ഞുണ്ണി, എ സതീശന്‍, വി. ഇ സുഹറ, ഷൈലജ ബാബു എന്നിവര്‍ പ്രസംഗിച്ചു. പഞ്ചായത്ത് മെമ്പര്‍മാര്‍ മോണിറ്ററിംങ്ങ് കമ്മറ്റി അംഗങ്ങള്‍, തൊഴിലുറപ്പ് പ്രവര്‍ത്തകര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
No comments:
Post a Comment