Wednesday, September 19, 2012

ഓട്ടോ ഡ്രൈവേഴ്സ് മാതൃകയാകുന്നു





പറപ്പൂര്‍: പറപ്പൂര്‍ സെന്ററിലെ ഓട്ടോറിക്ഷ ഡ്രൈവേഴ്സ് തങ്ങളുടെ തുച്ഛമായ വരുമാനത്തില്‍ നിന്നും ആഴ്ച്ചയില്‍ 50 രൂപ നീക്കിവെച്ച് വലിയ മാതൃകയാകുന്നു. തോളൂര്‍ ഗ്രാമപഞ്ചായത്തിലെ സഹായമര്‍ഹിക്കുന്നവര്‍ക്ക് കൈതാങ്ങായി മാറുകയാണ് ഓട്ടോ ഡ്രൈവേഴ്സ്. എടക്കളത്തൂരില്‍ ബ്രെയിന്‍ട്യൂമര്‍ ബാധിച്ച യുവാവിന് 5000 രൂപായും പറപ്പൂര്‍ടൈംസിലൂടെ ലോകമറിഞ്ഞ രക്തംനിലയ്ക്കാത്ത ചാലയ്ക്കല്‍ സ്വദേശിയായ കുഞ്ഞിന് 5000 രൂപായും പോന്നോരില്‍ കിഡ്നികള്‍ നഷ്ടപ്പെട്ട് മരണത്തിന് കീഴടങ്ങിയ ഓട്ടോറിക്ഷ ഡ്രൈവറുടെ കുടുംബത്തിന് 10000 രൂപായും സംഭാവന നല്‍കി. ഓരോ രോഗിയുടെ കുടുംബത്തിനും അതേ വാര്‍ഡിലെ മെമ്പറാണ് ഡ്രൈവര്‍മാരില്‍ നിന്നും സംഭരിച്ച സംഭാവന വിതരണം ചെയ്തത്. 65 പേരുള്ള സാരഥി ഓട്ടോറിക്ഷ ഡ്രൈവേഴ്സ് യൂണിറ്റില്‍ നിന്നുമുള്ള 28 പേരുടെ കൂട്ടായ്മയാണ് ഈ ത്യാഗപൂര്‍ണ്ണമായ സംഭാവന നല്‍കുവാന്‍ മുന്‍കൈയെടുത്തത്.

No comments:

Post a Comment