Friday, December 7, 2012

പൂര്‍ത്തിയാകാത്ത കെട്ടിടത്തിലേക്ക്‌ അംഗണ്‍വാടി കുട്ടികളെ മാറ്റുവാനുള്ള നടപടി എടുക്കരുത്‌


പറപ്പൂര്‍: തോളൂര്‍ 37-ാം നമ്പര്‍ അംഗണ്‍വാടി കെട്ടിടത്തിന്റെ പണി പൂര്‍ത്തികരിക്കാത്ത സാഹചര്യത്തില്‍ അംഗണ്‍വാടി ക്ലാസ്‌ ആരംഭിക്കുന്ന നടപടിയെ സി.പി.ഐ എതിര
്‍ത്തു. പ്രാഥമികാ സൗകര്യമില്ലാതെ, പണി പൂര്‍ത്തികരിക്കാത്ത കെട്ടിടത്തിലേക്ക്‌ അംഗണ്‍വാടി ക്ലാസ്സ്‌ മാറ്റുന്നത്‌ രക്ഷിതാക്കള്‍ക്ക്‌ എതിര്‍പ്പുണ്ട്‌. രണ്ട്‌ വര്‍ഷം മുമ്പ്‌ പഴയ കെട്ടിടം പൊളിച്ചു കളഞ്ഞ്‌ എം.എല്‍.എ ഫണ്ട്‌ ലഭിയ്‌ക്കുമെന്ന പ്രതീക്ഷയില്‍ കണ്‍വീനര്‍ കെട്ടിടം വാര്‍പ്പ്‌ നടത്തിയെങ്കിലും സാങ്കേതിക കാരണങ്ങളാല്‍ ഫണ്ട്‌ അനുവാദിക്കാത്തതിനാല്‍ കെട്ടിട പണി പൂര്‍ത്തീകരിക്കുവാന്‍ കഴിഞ്ഞിട്ടില്ല. ഉത്സവം നടത്തുന്നതിനായി തറ സമുദായം കെട്ടിയ ചെറിയ കെട്ടിടത്തിലാണ്‌ രണ്ട്‌ വര്‍ഷമായി 37-ാം വാര്‍ഡ്‌ അംഗന്‍വാടി പ്രവര്‍ത്തിക്കുന്നത്‌. സമുദായ ഭാരവാഹികള്‍ കെട്ടിടം ഒഴിയുവാന്‍ ആവശ്യപ്പെട്ടതിനാലാണ്‌ പണിതീരാത്ത കെട്ടിടത്തില്‍ അംഗന്‍വാടി ക്ലാസ്സുകള്‍ ആരംഭിക്കുവാന്‍ കമ്മറ്റി തീരുമാനിച്ചിട്ടുള്ളത്‌. എന്നാല്‍ പണിതീരാത്ത കെട്ടിടത്തിലേക്ക്‌ കുട്ടികളെ അംഗന്‍വാടി ക്ലാസ്സില്‍ ഇരുത്തുന്നതിനെ രക്ഷിതാക്കളോടൊപ്പം സി.പി.ഐ തോളൂര്‍ മേഖലാ കമ്മറ്റി സെക്രട്ടറി വി.സി സതീഷ്‌ പ്രസ്ഥാവനയില്‍ ബന്ധപ്പെട്ട ഭാരവാഹികളെ അറിയിച്ചു.

തമുക്ക് തിരുനാളിന് 7000 റോസാപൂക്കള്‍ വിതരണം ചെയ്തു


പറപ്പൂര്‍ : സെന്റ് ജോണ്‍സ് ഫൊറോന ദേവാലയത്തിലെ വി.സെബാസ്ത്യാനോസിന്റെയും വി.റോസായുടെയും തമുക്കു തിരുനാളിനോടനുബന്ധിച്ച് പറപ്പൂര്‍ കെ.സി.വൈ.എമ്മിന്റെ ആഭിമുഖ്യത്തില്‍ തിരുനാള്‍ ദിനത്തില്‍ റോസാ പ
ൂക്കള്‍ വിതരണം ചെയ്തു. ഏഴായിരത്തോളം റോസാ പൂക്കള്‍ വിതരണം ചെയ്യുന്നതിനോടെപ്പം തിരുനാള്‍ ദിനങ്ങളില്‍ പാരീഷ് ഹാളില്‍ സൌജന്യ ചിത്ര പ്രദര്‍ശനവും കെ.സി.വൈ.എം നടത്തിയിരുന്നു. സാവിയോ ജോണി, അലക്സ് ജോ, സെമിറ്റോ പി.ടി, ലിറ്റോ, ജിപ്സന്‍, ജോസ്മോന്‍ കെ.ഫ്രാന്‍സീസ്, റെനീഷ്, സെബിന്‍, ജോണ്‍, അനൂപ്, ലെനീഷ് എന്നിവര്‍ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കി.

തോളൂര്‍ ഗ്രാമപഞ്ചായത്ത്‌ പൊതുവിവരങ്ങള്‍

തോളൂര്‍ ഗ്രാമപഞ്ചായത്ത്‌ പൊതുവിവരങ്ങള്‍
...............................................................
ആസ്ഥാനം: പറപ്പൂര്‍
വില്ലേജുകള്‍: എടക്കളത്തൂര്‍, തോളൂര്‍, ചാലയ്‌ക്കല്‍
ബ്ലോക്ക്‌ പഞ്ചായത്ത്‌ : പുഴയ്‌ക്കല്‍
ബ്ലോക
്ക്‌ പഞ്ചായത്ത്‌ ഡിവിഷന്‍ : പറപ്പൂര്‍, എടക്കളത്തൂര്‍
താലൂക്ക്‌ : തൃശ്ശൂര്‍
നിയമസഭാ മണ്ഡലം: കുന്ദംകുളം
പാര്‍ലമെന്റ്‌ മണ്ഡലം: ആലത്തൂര്‍
വിസ്‌തീര്‍ണ്ണം: 17.20 ച.കി.മീ

അതിരുകള്‍:
വടക്ക്‌ - കൈപ്പറമ്പ്‌, കണ്ടാണശ്ശേരി പഞ്ചായത്ത്‌
കിഴക്ക്‌ - കൈപ്പറമ്പ്‌, അടാട്ട്‌ പഞ്ചായത്തുകള്‍
തെക്ക്‌ - അടാട്ട്‌, മുല്ലശ്ശേരി പഞ്ചായത്തുകള്‍
പടിഞ്ഞാറ്‌ - വടക്കാഞ്ചേരി പുഴ

ജനസംഖ്യ: 17868 (പു: 8809, സ്‌ത്രീകള്‍: 9059)
വാര്‍ഡുകള്‍: 13
വനിതാ സംവരണം(ജനറല്‍): 3
വനിതാ സംവരണം(പട്ടികജാതി): 1
പ്രസിഡന്റ്‌: കുമാരി. എന്‍.പി സരോജനി
വൈസ്‌ പ്രസിഡന്റ്‌: ശ്രീമതി. ഷീന വില്‍സണ്‍
വികസന സ്റ്റാന്റിംഗ്‌ കമ്മറ്റി ചെയര്‍പേഴ്‌സണ്‍: ശ്രീ. കെ.ജി പോള്‍സണ്‍
ക്ഷേമകാര്യ സ്റ്റാന്റിംഗ്‌ കമ്മറ്റി ചെയര്‍ പേഴ്‌സണ്‍: ശ്രീമതി. ശ്രീകല കുഞ്ഞുണ്ണി
ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ിംഗ്‌ കമ്മറ്റി ചെയര്‍ പേഴ്‌സണ്‍: ശ്രീ. എ. സതീശന്‍
അംഗങ്ങള്‍ :
ശ്രീ. കെ. സി ഷാജു (1- വാര്‍ഡ്‌ മെമ്പര്‍)
ശ്രീ. കെ. ബി ജനാര്‍ദ്ദനന്‍ (2-ാം വാര്‍ഡ്‌ മെമ്പര്‍)
ശ്രീ. പി. ഐ ബാലകൃഷ്‌ണന്‍ (3-ാം വാര്‍ഡ്‌ മെമ്പര്‍)
ശ്രീമതി. ഷൈലജ ബാബു (4-ാം വാര്‍ഡ്‌ മെമ്പര്‍)
ശ്രീമതി. ലിസ ഫ്രാന്‍സീസ്‌ (5-ാം വാര്‍ഡ്‌ മെമ്പര്‍)
ശ്രീമതി. മേബിള്‍ മത്തായി (6-ാം വാര്‍ഡ്‌ മെമ്പര്‍)
ശ്രീമതി. സരസമ്മ സുബ്രഹ്മണ്യന്‍ (11-ാം വാര്‍ഡ്‌ മെമ്പര്‍)
ശ്രീമതി. വിജയലക്ഷ്‌മി മനോഹരന്‍ (13-ാം വാര്‍ഡ്‌ മെമ്പര്‍) 

തോളൂര്‍ ഗ്രാമപഞ്ചായത്ത്‌ സ്ഥാപനങ്ങള്‍

തോളൂര്‍ ഗ്രാമപഞ്ചായത്ത്‌ സ്ഥാപനങ്ങള്‍
.............................................................
1. ഗ്രാമപഞ്ചായത്തഫീസ്‌ - പറപ്പൂര്‍
2. തോളൂര്‍ ഗ്രാമപഞ്ചായത്ത്‌ കൃഷിഭവന്‍ - പറപ്പൂര്‍
3. ഹോമിയോ ഡിസ്‌പെന്‍സറി - എടക്കളത്തൂര്‍
4. ആയുര്‍വ്വേദ്ദ ആശുപത്രി - പറപ്പൂര്‍
5. ജി.എല്‍.പി സ്‌ക്കൂള്‍ - മുള്ളൂര്‍
6. ജി.ഡബ്ലിയു. യു.പി സ്‌ക്കൂള്‍ - പോന്നോര്‍
7. മൃഗാശുപത്രി - പറപ്പൂര്‍
8. അസി. എഞ്ചിനീയറുടെ കാര്യാലയം - പുറനാട്ടുകര
9. വില്ലേജ്‌ എക്‌സ്റ്റന്‍ഷന്‍ ഓഫീസ്‌ - പറപ്പൂര്‍
10. അംഗന്‍വാടി നമ്പര്‍ - 21

പറപ്പൂര്‍ സെന്റ്‌ ജോണ്‍സ്‌ ഫൊറോനയിലെ ഇതര ഇടവകകള്‍

പറപ്പൂര്‍ സെന്റ്‌ ജോണ്‍സ്‌ ഫൊറോനയിലെ ഇതര ഇടവകകള്‍
സെന്റ്‌ മേരീസ്‌ ചര്‍ച്ച്‌ ആമ്പക്കാട്‌ : 0487 - 2307569
സെന്റ്‌ സെബാസ്റ്റ്യന്‍ ചര്‍ച്ച്‌, പുറനാട്ടുകര : 0487 - 2307209
സെന്റ്‌ റീത്താസ്‌ ചര്‍ച്ച്‌, ചിറ്റിലപ്പിള്ളി : 0487 - 2305742
ലിറ്റില്‍ ഫ്‌ളവര്‍ ചര്‍ച്ച്‌, പോന്നോര്‍ : 0487 - 2285733
സെന്റ്‌ മേരീസ്‌ ചര്‍ച്ച്‌, എടക്കളത്തൂര്‍ : 0487 - 2285525
സെന്റ്‌ ആന്റണീസ്‌ ചര്‍ച്ച്‌, പെരുവല്ലൂര്‍ : 0487 - 2642965

Karad pathadhi Reka








Youth Wings