Friday, December 7, 2012

തമുക്ക് തിരുനാളിന് 7000 റോസാപൂക്കള്‍ വിതരണം ചെയ്തു


പറപ്പൂര്‍ : സെന്റ് ജോണ്‍സ് ഫൊറോന ദേവാലയത്തിലെ വി.സെബാസ്ത്യാനോസിന്റെയും വി.റോസായുടെയും തമുക്കു തിരുനാളിനോടനുബന്ധിച്ച് പറപ്പൂര്‍ കെ.സി.വൈ.എമ്മിന്റെ ആഭിമുഖ്യത്തില്‍ തിരുനാള്‍ ദിനത്തില്‍ റോസാ പ
ൂക്കള്‍ വിതരണം ചെയ്തു. ഏഴായിരത്തോളം റോസാ പൂക്കള്‍ വിതരണം ചെയ്യുന്നതിനോടെപ്പം തിരുനാള്‍ ദിനങ്ങളില്‍ പാരീഷ് ഹാളില്‍ സൌജന്യ ചിത്ര പ്രദര്‍ശനവും കെ.സി.വൈ.എം നടത്തിയിരുന്നു. സാവിയോ ജോണി, അലക്സ് ജോ, സെമിറ്റോ പി.ടി, ലിറ്റോ, ജിപ്സന്‍, ജോസ്മോന്‍ കെ.ഫ്രാന്‍സീസ്, റെനീഷ്, സെബിന്‍, ജോണ്‍, അനൂപ്, ലെനീഷ് എന്നിവര്‍ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കി.

No comments:

Post a Comment