Friday, December 7, 2012

പൂര്‍ത്തിയാകാത്ത കെട്ടിടത്തിലേക്ക്‌ അംഗണ്‍വാടി കുട്ടികളെ മാറ്റുവാനുള്ള നടപടി എടുക്കരുത്‌


പറപ്പൂര്‍: തോളൂര്‍ 37-ാം നമ്പര്‍ അംഗണ്‍വാടി കെട്ടിടത്തിന്റെ പണി പൂര്‍ത്തികരിക്കാത്ത സാഹചര്യത്തില്‍ അംഗണ്‍വാടി ക്ലാസ്‌ ആരംഭിക്കുന്ന നടപടിയെ സി.പി.ഐ എതിര
്‍ത്തു. പ്രാഥമികാ സൗകര്യമില്ലാതെ, പണി പൂര്‍ത്തികരിക്കാത്ത കെട്ടിടത്തിലേക്ക്‌ അംഗണ്‍വാടി ക്ലാസ്സ്‌ മാറ്റുന്നത്‌ രക്ഷിതാക്കള്‍ക്ക്‌ എതിര്‍പ്പുണ്ട്‌. രണ്ട്‌ വര്‍ഷം മുമ്പ്‌ പഴയ കെട്ടിടം പൊളിച്ചു കളഞ്ഞ്‌ എം.എല്‍.എ ഫണ്ട്‌ ലഭിയ്‌ക്കുമെന്ന പ്രതീക്ഷയില്‍ കണ്‍വീനര്‍ കെട്ടിടം വാര്‍പ്പ്‌ നടത്തിയെങ്കിലും സാങ്കേതിക കാരണങ്ങളാല്‍ ഫണ്ട്‌ അനുവാദിക്കാത്തതിനാല്‍ കെട്ടിട പണി പൂര്‍ത്തീകരിക്കുവാന്‍ കഴിഞ്ഞിട്ടില്ല. ഉത്സവം നടത്തുന്നതിനായി തറ സമുദായം കെട്ടിയ ചെറിയ കെട്ടിടത്തിലാണ്‌ രണ്ട്‌ വര്‍ഷമായി 37-ാം വാര്‍ഡ്‌ അംഗന്‍വാടി പ്രവര്‍ത്തിക്കുന്നത്‌. സമുദായ ഭാരവാഹികള്‍ കെട്ടിടം ഒഴിയുവാന്‍ ആവശ്യപ്പെട്ടതിനാലാണ്‌ പണിതീരാത്ത കെട്ടിടത്തില്‍ അംഗന്‍വാടി ക്ലാസ്സുകള്‍ ആരംഭിക്കുവാന്‍ കമ്മറ്റി തീരുമാനിച്ചിട്ടുള്ളത്‌. എന്നാല്‍ പണിതീരാത്ത കെട്ടിടത്തിലേക്ക്‌ കുട്ടികളെ അംഗന്‍വാടി ക്ലാസ്സില്‍ ഇരുത്തുന്നതിനെ രക്ഷിതാക്കളോടൊപ്പം സി.പി.ഐ തോളൂര്‍ മേഖലാ കമ്മറ്റി സെക്രട്ടറി വി.സി സതീഷ്‌ പ്രസ്ഥാവനയില്‍ ബന്ധപ്പെട്ട ഭാരവാഹികളെ അറിയിച്ചു.

No comments:

Post a Comment