Monday, September 17, 2012
ഔട്ട്റിച്ച് ഓണാഘോഷം
പറപ്പൂര്‍: തോളൂര്‍ ഗ്രാമവികസന സമിതിയും തോളൂര്‍ ഗ്രാമപഞ്ചായത്തും രാജഗിരി ഔട്ട് റിച്ചും സംയുക്തമായി തോളൂര്‍ ഗ്രാമപഞ്ചായത്തില്‍ നടത്തിവരുന്ന വിദ്യാഭ്യാസ സഹായ പദ്ധതിയിലെ വിദ്യാര്‍ത്ഥികള്‍ക്കായി ഓണം ആഘോഷിച്ചു. തോളൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എന്‍.പി സരോജനി ആഘോഷം ഉദ്ഘാടനം ചെയ്തു. എടക്കളത്തൂര്‍, പോന്നോര്‍, പറപ്പൂര്‍, മുള്ളൂര്‍ എന്നീ യൂണിറ്റുകളിലെ ആഘോഷങ്ങളില്‍ വിദ്യാര്‍ത്ഥികളും, രക്ഷിതാക്കളും പങ്കെടുത്തു. ഓണസദ്യയും കലാകായിക മത്സരങ്ങളിലെ വിജയികള്‍ക്ക് സമ്മാന വിതരണവും നടന്നു.
Subscribe to:
Post Comments (Atom)
No comments:
Post a Comment