പറപ്പൂര്‍: ആക്ട്സ് ജനറല്‍ സെക്രട്ടറി ഫാ.ഡേവീസ് ചിറമ്മല്‍ നയിക്കുന്ന റോഡ് സുരക്ഷാ യാത്രയ്ക്ക് പറപ്പൂരില്‍ സ്വീകരണം നല്‍കി. തോളൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എന്‍.പി സരോജനി, പറപ്പൂര്‍ ആക്ട്സ് യൂണിയന്‍ പ്രസിഡന്റ് എ.വി കറപ്പക്കുട്ടി, ഓട്ടോ ഡ്രൈവേഴ്സ് യൂണിയന്‍ ഭാരവാഹി പി.ഡി ഫ്രാന്‍സീസ് എന്നിവര്‍ ബൊക്കെ നല്‍കി ഫാ.ഡേവീസ് ചിറമ്മലിനെ സ്വീകരിച്ചു. ആക്ട്സ് ജില്ലാ സെക്രട്ടറി ജിസ്സന്‍ ചൂണ്ടല്‍ ആക്ട്സിന്റെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ വിവരിച്ചു. പറപ്പൂര്‍ ആക്ട്സ് സെക്രട്ടറി പി.കെ ഷാജി സ്വാഗതവും ട്രഷറര്‍ ജിന്‍ജോ തോമാസ് നന്ദിയും രേഖപ്പെടുത്തി.
No comments:
Post a Comment