Friday, September 21, 2012

തൊഴിലുറപ്പ് പദ്ധതി എന്‍.ആര്‍.ഇ.ജി വര്‍ക്കേഴ്സ് യൂണിയന്‍ പഞ്ചായത്ത് ഓഫീസ് പിക്കറ്റിംഗ് നടത്തി



പറപ്പൂര്‍: തോളൂര്‍ ഗ്രാമപഞ്ചായത്തിലേക്ക് സെപ്തംബര്‍ 19ന് ബുധനാഴ്ച്ച രാവിലെ 10 മണിക്ക് തൊഴിലുറപ്പ് പദ്ധതി എന്‍.ആര്‍.ഇ.ജി വര്‍ക്കേഴ്സ് യൂണിയന്‍ മാര്‍ച്ചും പിക്കറ്റിങ്ങും നടത്തി. യൂണിയന്‍ പുഴയ്ക്കല്‍ ഏരിയ സെക്രട്ടറി കമലം ഗോപി ഉദ്ഘാടനം ചെയ്ത പിക്കറ്റിംഗില്‍ എന്‍.ആര്‍.ഇ.ജി പഞ്ചായത്ത് പ്രസിഡന്റ് ചന്ദ്രിക മുരളി അദ്ധ്യക്ഷത വഹിച്ചു. പഞ്ചായത്ത് സെക്രട്ടറി ദിവാകരന്‍ കെ.എം സ്വാഗതം പറഞ്ഞു. ലോക്കല്‍ സെക്രട്ടറി കെ.പി രവീന്ദ്രന്‍, മേഖല സെക്രട്ടറി പി.ഓ ജോസ്, പോന്നോര്‍ ലോക്കല്‍ കമ്മറ്റിയംഗം സി.എ സന്തോഷ് എന്നിവര്‍ പ്രസംഗിച്ചു. ടി.ബി ബിനു നന്ദി പറഞ്ഞു. തൊഴിലാളികളുടെ വേതനം 250 രൂപയാക്കുക, തൊഴില്‍ദിനം 200 ആക്കുക, രാവിലെ 9 മുതല്‍ വൈകീട്ട് 4 മണിവരെ തൊഴില്‍ ചെയ്യുന്ന സമയമാക്കുക. കൂലി ആഴ്ച്ചയില്‍ നല്‍കുക, 100 ദിവസം പണി ചെയ്തവര്‍ക്ക് കൊടുക്കുന്ന 1000രൂപ ആണ്‍-പെണ്‍ വ്യത്യാസമില്ലാതെ കൊടുക്കുക. തൊഴിലാളികളുടെ ആരോഗ്യ സുരക്ഷ ഉറപ്പു വരുത്തുക എന്നീ മുദ്രാവാക്യങ്ങള്‍ ഉന്നയിച്ചായിരുന്നു പിക്കറ്റിംഗ്.

No comments:

Post a Comment