Thursday, November 1, 2012

കേരളോത്സവം ക്രിക്കറ്റ്; തോളൂര്‍ ഷാഡോസ് ജേതാക്കള്‍


തോളൂര്‍: കേരളോത്സവം 2012ലെ  ക്രിക്കറ്റ് ഫൈനലില്‍ തോളൂര്‍ ഷാഡോസ് ക്ളബ് പറപ്പൂര്‍ റിക്രിയേഷന്‍ ക്ളബിനെ തോല്‍പ്പിച്ച് ജേതാക്കളായി. ബാറ്റുകൊണ്ടും ബോളുകൊണ്ടും തുടര്‍ച്ചയായി മികച്ച പ്രകടനം കാഴ്ച്ചവെച്ച എം.എഫ്.എ മുള്ളൂരിന്റെ നിഷാന്താണ് പരമ്പരയിലെ താരം. തോളൂര്‍ ഗ്രാമപഞ്ചായത്തിന് വേണ്ടി പറപ്പൂര്‍ വേവ്സ് ക്രിക്കറ്റ് ക്ളബാണ് ക്രിക്കറ്റ് മത്സരങ്ങള്‍ നടത്തിയത്. ജോര്‍ജ്ജ് കുണ്ടുകുളം, ബെന്നി, രാജശേഖര്‍, അജ്മല്‍ ലത്തീഫ്, സുബിന്‍, റംഷാദ് എന്‍.എസ്, അലക്സ് ടി.ഡി എന്നിവര്‍ മത്സരങ്ങള്‍ക്ക് നേതൃത്വം നല്‍കി.

No comments:

Post a Comment