Thursday, November 1, 2012

പ്രമേയങ്ങളുമായി കോണ്‍ഗ്രസ്സ്


പറപ്പൂര്‍: തോളൂര്‍ പഞ്ചായത്തിന്റെ സമഗ്രവികസനത്തിനായി ഇന്ത്യന്‍ നാഷ്ണല്‍ കോണ്‍ഗ്രസ് കമ്മറ്റിയില്‍ സി.ടി ജെയിംസ് മാസ്റര്‍ പ്രമേയങ്ങള്‍ അവതരിപ്പിച്ചു. തോളൂരില്‍ റെയില്‍വെ സ്റോപ്പ് അനുവദിക്കുന്നതിനുള്ള നടപടികള്‍ ത്വരിത ഗതിയിലാക്കുക, പറപ്പൂര്‍ സെന്ററിലെ ഗതാഗതകുരുക്കിന് അറുതി വരുത്തുക, പറപ്പൂരില്‍ പ്രവര്‍ത്തിക്കുന്ന ബാങ്കുകള്‍ വിദ്യാഭ്യാസ വായ്പകള്‍ അനുവദിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ നടപ്പിലാക്കുവാന്‍ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടാണ് പ്രമേയങ്ങള്‍ അവതരിപ്പിച്ചത്. മണ്ഡലം പ്രസിഡന്റ് സി.കെ ലോറന്‍സ് അദ്ധ്യക്ഷത വഹിച്ച യോഗത്തില്‍ എം.വി ജോസ്, ലൈജു സി. എടക്കളത്തൂര്‍, ആനി ജോസ്, എ.വി കറപ്പക്കുട്ടി, ജെയിംസ് മാളിയമാവ് എന്നിവര്‍ പ്രസംഗിച്ചു. തോളൂര്‍ റെയില്‍വെ ഗേറ്റില്‍ സ്റോപ്പ് അനുവദിക്കുവാന്‍ തോളൂര്‍ പഞ്ചായത്ത് പ്രസിഡന്റും, സ്ഥലം എം.എല്‍.എയും എം.പിയായ പി.സി ചാക്കോ മുഖേന നിവേദനം നല്‍കിയിരുന്നു. തുടര്‍ നടപടികള്‍ ത്വരിതപ്പെടുത്തുവാന്‍ അടിയന്തര പ്രമേയം ആവശ്യപ്പെട്ടു. തോളൂര്‍ ഗ്രാമപഞ്ചായത്തിന് സമീപമുള്ള പറപ്പൂര്‍ സെന്ററിലെ ഗതാഗതക്കുരുക്ക് അവസാനിപ്പിക്കുവാന്‍ ഭരിക്കുന്നവരും പോലീസും നടപടി എടുക്കണമെന്ന് പ്രമേയം ആവശ്യപ്പെടുന്നു. മൂന്നുചക്രവാഹനങ്ങളും, നാലു ചക്രവാഹനങ്ങളും സെന്ററില്‍നിന്നും നാലു റോഡുകളിലായി പാര്‍ക്ക് ചെയ്യുന്നതിനാല്‍ ഗതാഗത കുരുക്ക് രൂക്ഷമാണ്. നിലവില്‍ വ്യാപാര സ്ഥാപനങ്ങളുടെ മുന്‍പിലാണ് വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യുന്നത്. വാഹനസാരഥികളും യൂണിയന്‍ തൊഴിലാളികളും വിശ്രമ സൌകര്യമില്ലാതെ ബുദ്ധിമുട്ടുന്നുണ്ട്. ബാങ്കിംഗ് രംഗത്ത് സഹകരണബാങ്കും, ധനലക്ഷ്മി ബാങ്കും, കാത്തലിക് സിറിയന്‍ ബാങ്കും തോളൂര്‍ പഞ്ചായത്തില്‍ പ്രവര്‍ത്തിക്കുണ്ടെങ്കിലും കൊമേഴ്സ്യല്‍ ബാങ്കുകള്‍ വിദ്യാഭ്യാസവായ്പ സുതാര്യമായി നല്‍കുന്നില്ല എന്ന പരാതിയുണ്ട്. ദേശസാല്‍കൃത ബാങ്കുകള്‍ക്ക് കാര്‍ഷികാവശ്യങ്ങള്‍ക്ക് 4 ശതമാനം നിരക്കില്‍ വായ്പ അനുവദിക്കാമെന്നും, വിദ്യാഭ്യാസം, തൊഴില്‍, ഭവന വായ്പകള്‍ നല്‍കുന്നതിന് കൂടുതല്‍ സാധ്യത ഉള്ളതിനാല്‍ തോളൂര്‍ ഗ്രാമപഞ്ചായത്ത് പരിധിയില്‍ നാഷണലൈസഡ് ബാങ്ക് അനുവദിക്കുവാന്‍ നടപടികള്‍ കൈകൊള്ളണമെന്നും പ്രമേയത്തില്‍ ആവശ്യപ്പെട്ടു.

No comments:

Post a Comment