Thursday, November 1, 2012

കെ.സി.വൈ.എം ചിത്രകലാമേള



പറപ്പൂര്‍:കെ.സി.വൈ.എമ്മിന്റെ അഖിലകേരള ചിത്രകലാമേള  ഒക്ടോബര്‍ 11ന് സെന്റ് ജോണ്‍സ് ഹയര്‍സെക്കന്ററി സ്ക്കൂളില്‍ നടന്നു.  പറപ്പൂര്‍ കെ.സി.വൈ.എം ഡയറക്ടര്‍ ഫാ.ഫ്രാങ്കോ കവലക്കാട്ടിന്റെ അദ്ധ്യക്ഷതയില്‍ കലാമേള ആര്‍ട്ടിസ്റ് വി.എസ് ബാലകൃഷ്ണന്‍ (റിട്ട. പ്രിന്‍സിപ്പാള്‍, ഫൈന്‍ ആര്‍ട്സ് കോളേജ്, തൃശ്ശൂര്‍) ഉദ്ഘാടനം ചെയ്തു. വൈകീട്ട് നടന്ന പൊതു സമ്മേളനത്തില്‍വെച്ച് വിജയികള്‍ക്കുള്ള ട്രോഫികള്‍ പ്രശസ്ത സിനിമാ താരം ശിവജി ഗുരുവായൂര്‍ വിതരണം ചെയ്തു. ജനറല്‍ കണ്‍വീനര്‍ അനൂപ് ബി.പി നന്ദി പറഞ്ഞു. മേളയില്‍ 1200ലേറെ കലാകാരന്‍മാര്‍ അണിനിരന്നു.

No comments:

Post a Comment