Thursday, November 1, 2012

തൊഴിലവസരം നേടിയെടുത്തു



മുള്ളൂര്‍: ഗ്രാമസഭയില്‍ പങ്കെടുക്കാതിരുന്ന തൊഴിലുറപ്പ് തൊഴിലാളികള്‍ക്ക് തൊഴിലുറപ്പ് പദ്ധതി പ്രകാരം ജോലി നിഷേധിച്ചു. മുള്ളൂരില്‍ വിളിച്ച് ചേര്‍ത്ത തൊഴിലുറപ്പ് യോഗത്തില്‍ പങ്കെടുക്കാതിരുന്ന 32 തൊഴിലുറപ്പ് പ്രവര്‍ത്തകര്‍ക്കാണ് അവസരം നിഷേധിച്ചത്. മുഴുവന്‍ തൊഴിലുറപ്പ് പ്രവര്‍ത്തകരുടെയും ആവശ്യം പിന്നീട് ഒമ്പതാം വാര്‍ഡ് മെമ്പര്‍ അംഗീകരിക്കുകയും തൊഴില്‍ അവസരങ്ങള്‍ നല്‍കുകയും ചെയ്തു. ഒറ്റ കെട്ടായി സമരം ചെയ്ത തൊഴിലാളികളുടെ പ്രതിഷേധ യോഗത്തില്‍ സി.പി.ഐ(എം) ലോക്കല്‍ സെക്രട്ടറി കെ.പി രവീന്ദ്രന്‍, യൂണിയന്‍ സെക്രട്ടറി കെ.എം ദിവാകരന്‍, ഇ.കെ അച്ചുതന്‍, ടി.ബി ബിനു എന്നിവര്‍ സംസാരിച്ചു.

No comments:

Post a Comment