Monday, September 17, 2012

തോളൂരില്‍ കരനെല്‍കൃഷിയുമായി വനിതകള്‍



തോളൂര്‍: ആറാം വാര്‍ഡില്‍ ഒരു ഏക്കര്‍ കരഭൂമിയില്‍ 16 വനിതകള്‍ അടങ്ങുന്ന നവജ്യോതി ആര്‍ട്സ്& സ്പോര്‍ട്സ് പ്രവര്‍ത്തകര്‍ നവര വിത്തിറക്കി. കൃഷിഭവനും തോളൂര്‍ ജോളി ആര്‍ട്സ് & സ്പോര്‍ട്സ് ക്ളബ് പ്രവര്‍ത്തകരും തോളൂര്‍ ഗ്രാമപഞ്ചായത്ത് യൂത്ത് സെന്ററിന്റെ പ്രവര്‍ത്തകരും സജീവമായി സഹകരിച്ചിരുന്നു. മഴയെ ആശ്രയിച്ച് നടത്തുന്ന നെല്‍കൃഷി നവംബര്‍ മാസം ആരംഭത്തില്‍ കൊയ്ത്തു നടത്താനാകും. പ്രസിഡന്റ് എന്‍.പി സരോജനി വിത്തു വിതച്ച് ഉദ്ഘാടനം ചെയ്തു. വാര്‍ഡ് മെമ്പര്‍ മേബിള്‍ മത്തായി, ആനി ജോസ്, ശ്രീകല കുഞ്ഞുണ്ണി, ഷാജു എടക്കളത്തൂര്‍, തോമാസ് ചിറമ്മല്‍, നവജ്യോതി ക്ളബംഗങ്ങളായ നീതു പ്രമോദ്, നീതു പി.എസ്, സിനി, സുബീഷ്, ബിന്ദു, പ്രിന്‍സി, സിജി, സോണി, മിനി, ശ്രുതി, ജോളി ക്ളബംഗങ്ങളായ സി.വി ഷാജു, രതീഷ്, ബിജില്‍, കെ.കെ സുനില്‍, സി.ബി സതീഷ് എന്നിവര്‍ പങ്കെടുത്തു.

No comments:

Post a Comment