Thursday, September 20, 2012

തോളൂരില്‍ വീട്ടമ്മ മരിച്ചനിലയില്‍



തോളൂര്‍: പറപ്പൂര്‍ പഴയചന്തയില്‍ ചുള്ളി പറമ്പില്‍ അയ്യപ്പന്റെ മകന്‍ തോളൂര്‍ ശാന്തിനഗറില്‍ സി.എ പ്രകാശന്റെ ഭാര്യ ഷീന(31) വീടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കാണപ്പെട്ടു. സെപ്തംബര്‍ 18ന് വെള്ളിയാഴ്ച്ച രാവിലെ ജോലിയ്ക്കായി പ്രകാശന്‍ വീട്ടില്‍നിന്നും പോയ സമയത്താണ് മരണം സംഭവിച്ചത്. ഈ സമയം ഷീനയുടെ മാതാവ് വീടിന് പുറമെ വസ്ത്രം കഴുകുകയായിരുന്നു. പറപ്പൂര്‍ സെന്റ് ജോണ്‍സിലെ വിദ്യാര്‍ത്ഥി അഹുല്‍, 3 വയസ്സുള്ള അനഘ് എന്നിവരാണ് മക്കള്‍. നടപടികള്‍ക്ക് ശേഷം പുഴയ്ക്കല്‍ ശാന്തിഘട്ടില്‍ സംസ്ക്കാരം നടത്തി.

No comments:

Post a Comment