Thursday, September 20, 2012

എടക്കളത്തൂര്‍ ദേശാഭിമാനി നാടകോത്സവം സമാപിച്ചു


എടക്കളത്തൂര്‍: ദേശാഭിമാനി കലാ-കായിക സാംസ്ക്കാരിക വേദി & പബ്ളിക്ക് ലൈബ്രറി രജതജൂബിലി ഭാഗമായി കേരള സംസ്ഥാന പ്രൊഫഷണല്‍ നാടകോത്സവത്തിന്റെ അവാര്‍ഡ് വിതരണവും സമാപനവും പ്രശസ്ത ഗാനരചയിതാവ് റഫീഖ് അഹമ്മദ് നിര്‍വഹിച്ചു. വി.എസ് മാധവന്‍ അദ്ധ്യക്ഷനായിരുന്നു. കെ.സി ഷാജു സ്വാഗതവും ഒ.എല്‍ റോയല്‍ നന്ദിയും പറഞ്ഞു. എസ്.എസ്.എല്‍.സി അവാര്‍ഡ് വിതരണവും സംഘടിപ്പിച്ചു. നാടക രംഗത്തെ പ്രമുഖര്‍ പങ്കെടുത്തു. നാടക സംവാദം പി. കൃഷ്ണനുണ്ണി അവതരിച്ചു. മികച്ചനാടകം: കായംകുളം സപര്യയുടെ സ്വപ്നങ്ങള്‍ മാത്രം സാക്ഷി, മികച്ച രണ്ടാമത്തെ നാടകം: തിരുവനന്തപുരം മലയാള നാടകവേദിയുടെ ജീവിതത്തിന്റെ തിരക്കഥ, മികച്ച നടന്‍: കാട്ടാക്കട മുരുകന്‍ (മലയാള നാടകവേദി തിരുവനന്തപുരം ജീവിതത്തിന്റെ തിരക്കഥ), മികച്ച നടി: ഗീതാരാജന്‍ (കായംകുളം സപര്യ സ്വപ്നങ്ങള്‍ മാത്രം സാക്ഷി), മികച്ച ഹാസ്യനടന്‍: ചേലാമറ്റം മണി(ഗുരുവായൂര്‍ ബന്ധുര നേരറിവിന്റെ പാതിരാകോടതി), സംവീധായകന്‍: വല്‍സന്‍ നിസരി (അമ്പലപ്പുഴ അക്ഷര ജ്വാല വിശ്വസിച്ചാലും ഇല്ലെങ്കിലും), രചന: ഹേമന്ദ് (കായംകുളം സപര്യ സ്വപ്നങ്ങള്‍ മാത്രം സാക്ഷി), ജൂറി പുരസ്ക്കാരം: കണ്ണൂര്‍ സന്തോഷ് (തൃശ്ശൂര്‍ സദ്ഗമയ എന്തിനാണിവളെയിങ്ങനെ മോഹിപ്പിക്കുന്നത്).

No comments:

Post a Comment