Monday, September 17, 2012

ചിറ്റിലപ്പിള്ളി തറവാട്ടുയോഗം വണ്ടര്‍ലയില്‍ നടന്നു


എറണാകുളം: പറപ്പൂര്‍ ചിറ്റിലപ്പിള്ളി തറവാട്ടുയോഗത്തിന്റെ 20-ാം വാര്‍ഷിക പൊതുയോഗം കൊച്ചി വണ്ടര്‍ലയില്‍ നടന്നു. നാനൂറിലേറെ കുടുംബാംഗങ്ങള്‍ പങ്കെടുത്തയോഗം വണ്ടര്‍ല ഓഡിറ്റോറിയത്തില്‍ എം.എല്‍.എ ഡൊമനിക്ക് പ്രെസന്റേഷന്‍ ഉത്ഘാടനം ചെയ്തു. പറപ്പൂര്‍ സെന്റ് ജോണ്‍സ് ഹൈസ്ക്കൂളില്‍ നിന്നും പത്താം ക്ളാസില്‍ എല്ലാ വിഷയങ്ങളിലും 10 എ+ നേടിയ ശില്പ എന്‍.കെ. ശ്രീലക്ഷ്മി കെ, ഓസ്റിന്‍ ഔസേപ്പ്, ശബള്‍ ചാക്കോ എന്നീ വിദ്യാര്‍ത്ഥികള്‍ക്ക് പറപ്പൂര്‍ ചിറ്റിലപ്പിള്ളി ഫാമിലി ട്രസ്റിന്റെ ക്യാഷ് അവാര്‍ഡുകള്‍ വിതരണം ചെയ്തു. തോളൂര്‍ ഗ്രാമപഞ്ചായത്തില്‍നിന്നും സാമൂഹ്യരംഗത്ത് മികച്ച പ്രവര്‍ത്തനം കാഴ്ച്ചവെച്ച പകല്‍വീടിന്റെ പ്രസിഡന്റ് സി.ടി ചേറുവിനും രോഗികളെ പരിചരിക്കുന്ന ഓട്ടോ ഡ്രൈവര്‍ പി.സി ഡേവീസിനെയും പൊന്നാടയണിയിച്ച് ആദരിച്ചു. ന്യൂസ് മേക്കര്‍ - 2011 അവാര്‍ഡ് നേടിയ കുടുംബാഗമായ കൊച്ചൌസേപ്പ് ചിറ്റിലപ്പിള്ളിയെയും മികച്ച വനിത സംരഭകക്കുള്ള അവാര്‍ഡ് നേടിയ ഷീല കൊച്ചൌസേപ്പിനെയും ട്രസ്റ് ആദരിച്ചു. അമ്പതാം വിവാഹ വാര്‍ഷികം ആഘോഷിക്കുന്ന സി.വി ചാക്കോയെയും മേരിയെയും പേട്രന്‍ ഫാ.ജെയ്സന്‍ ചിറ്റിലപ്പിള്ളി പൊന്നാടയണിച്ചു. തറവാട്ടുയോഗം പ്രസിഡന്റ് ഡോ.സി.സി സെബാസ്റ്യന്‍ അദ്ധ്യക്ഷത വഹിച്ച യോഗത്തില്‍ കൊച്ചൌസേപ്പ് ചിറ്റിലപ്പിള്ളി സ്വാഗതവും സെക്രട്ടറി സി.എല്‍ സൈമണ്‍ റിപ്പോര്‍ട്ടും ജനറല്‍ കണ്‍വീനര്‍ ജോണ്‍സന്‍ പറപ്പൂര്‍ നന്ദിയും രേഖപ്പെടുത്തി.

No comments:

Post a Comment