Monday, September 17, 2012

പറപ്പൂരിന് അഭിമാനമായി ഡോ.ജോസ്


പറപ്പൂര്‍: ഇന്ത്യ-ജര്‍മ്മന്‍ ഗവണ്‍മെന്റുകളുടെ സംയുക്ത ഗവേഷണപദ്ധതിയുടെ ഭാഗമായി ജര്‍മ്മനിയിലെ ബോണ്‍ സര്‍വ്വകലാശാലയില്‍ ഉപരിഗവേഷണത്തിനായി പറപ്പൂര്‍ ഡോ. ജോസ്. റ്റി. പുത്തൂര്‍ തിരഞ്ഞെടുക്കപ്പെട്ടു. കാലിക്കറ്റ് സര്‍വ്വകലാശാലയില്‍ ബോട്ടണിവിഭാഗം അസോസിയേറ്റ് പ്രൊഫസറായി സേവനമനുഷ്ഠിക്കുന്ന ജോസ് ഇന്ത്യയുടേയും ജര്‍മ്മനിയുടേയും സാമ്പത്തിക സഹായങ്ങളോടു കൂടിയുളള ഒരു മാസത്തെ ഗവേഷണപദ്ധതിക്ക് സെപ്തംബര്‍ 4ന് അദ്ദേഹം യാത്ര തിരിക്കുകയാണ്. പ്രകാശസംശ്ളേഷണത്തില്‍ കാലാവസ്ഥാവ്യതിയാനങ്ങള്‍ വരുത്തുന്ന മാറ്റങ്ങളെക്കുറിച്ച് ഡല്‍ഹിയിലെ ജാമിയാ മില്ല്യാ കേന്ദ്രസര്‍വ്വകലാശാലയില്‍ നിന്ന് ഡോക്ടറേറ്റ് നേടിയിട്ടുള്ള ഡോ. ജോസ്. റ്റി. പുത്തൂര്‍ കേന്ദ്രശാസ്ത്ര മന്ത്രാലയത്തിന്റെ യങ്ങ് സയന്റിസ്റ് അവാര്‍ഡും നേടിയിട്ടുണ്ട്. ഈ അവാര്‍ഡിന്റെ ‘ഭാഗമായി സുഗന്ധവ്യജ്ഞനങ്ങളിലെ പ്രകാശസംശ്ളേഷണത്തെ ഉല്‍പ്പാദനവുമായി ബന്ധിപ്പിക്കുന്ന ഗവേഷണപദ്ധതിക്കായി 12 ലക്ഷം രൂപയുടെ ഗ്രാന്റ് ലഭിക്കുകയുണ്ടായി. 2007ല്‍ ഇന്ത്യാഗവണ്‍മെന്റ് ഒരു കൊല്ലത്തെ പോസ്റ് ഡോക്ടറല്‍ ഗവേഷണത്തിനായി ഹംഗറിയിലേക്ക് അയച്ചിരുന്നു. 2008ല്‍ തിരിച്ചുവന്നതിനു ശേഷം കാലിക്കറ്റ് സര്‍വ്വകലാശാലയില്‍ സസ്യശാസ്ത്രവിഭാഗത്തില്‍ അസോസിയേറ്റ് പ്രൊഫസറായി നിയമിതനായി. അദ്ദേഹത്തിന്റെ ഇതുവരെയുള്ള ഗവേഷണഫലങ്ങള്‍ ഇന്ത്യയില്‍ നിന്നും വിദേശത്തു നിന്നും പ്രസിദ്ധീകരിക്കുന്ന പ്രശസ്തമായ മുപ്പതോളം ഗവേഷണപ്രസിദ്ധീകരണങ്ങളില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. അരണാട്ടുകര ജോണ്‍മത്തായി സെന്ററില്‍ ഈ അദ്ധ്യയനവര്‍ഷം പ്ളാന്റേഷന്‍സയന്‍സിലുളള ബിരുദാനന്തരബിരുദ കോഴ്സ് തുടങ്ങാനായി കാലിക്കറ്റ് യൂണിവേഴ്സിറ്റി അദ്ദേഹത്തെ ചുമതലപ്പെടുത്തിയിട്ടുണ്ട്.

No comments:

Post a Comment