Thursday, November 1, 2012

കേരളോത്സവം; ഭാരതീയം ജേതാക്കള്‍


പോന്നോര്‍: തോളൂര്‍ ഗ്രാമപഞ്ചായത്തില്‍ നടന്ന കേരളോത്സവത്തില്‍ പോന്നോര്‍ ഭാരതീയം ആര്‍ട്സ് & സ്പോര്‍ട്സ് ക്ളബ് ഓവറോള്‍ ജേതാക്കളായി. മുന്‍കാല ജേതാക്കളായ എടക്കളത്തൂര്‍ ദേശാഭിമാനി ക്ളബിനെ നേരിയ വ്യത്യാസത്തിലാണ് രണ്ടാം സ്ഥാനം കരസ്ഥമാക്കേണ്ടി വന്നത്. ഒന്നാം സ്ഥാനം നിലനിര്‍ത്തുവാന്‍ വേണ്ടി ദേശാഭിമാനി ക്ളബ് അവസാന മിനുറ്റുകളില്‍ കളികളത്തിന് പുറത്തും പൊരുതിയെങ്കിലും വിജയിക്കാനായില്ല. സമാപന സമ്മേളനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എന്‍.പി സരോജനി ഉദ്ഘാടനം ചെയ്ത് സമ്മാനങ്ങള്‍ വിതരണം ചെയ്തു. വൈസ് പ്രസിഡന്റ് ഷീന വില്‍സന്‍ അദ്ധ്യക്ഷത വഹിച്ചു. ജനപ്രതിനിധികളായ കെ.ജി പോള്‍സന്‍, എ.എസ് സതീശന്‍, ആനി ജോസ്, പി.ബാലകൃഷ്ണന്‍, ശ്രീകല കുഞ്ഞുണ്ണി, കെ.സി ഷാജു, വിജയ ലക്ഷ്മി തുടങ്ങിയവരും യൂത്ത് കോ-ഓഡിനേറ്റര്‍ തോമാസ് ചിറമ്മല്‍ പഞ്ചായത്ത് സെക്രട്ടറി വി.ബി സുഹറ എന്നിവരും പങ്കെടുത്തു.

No comments:

Post a Comment