Thursday, November 1, 2012

പൊന്നു വിളഞ്ഞഭൂമി വീണ്ടും തരിശാകുന്നു

എടക്കളത്തൂര്‍: തോളൂര്‍ പഞ്ചായത്തിന്റെ കീഴില്‍ തരിശായി കിടന്നിരുന്ന 22 ഏക്കര്‍ ഭൂമി ഈ വര്‍ഷം കൃഷി ഇറക്കുവാന്‍ നടപടികളായില്ല. കഴിഞ്ഞ വര്‍ഷങ്ങളില്‍ മേഞ്ചിറ പടവുകാരാണ് തരിശുഭൂമി ഏറ്റെടുത്ത് കൃഷി ചെയ്തിരുന്നത്. എന്നാല്‍ 5000 രൂപാ മാത്രം പഞ്ചായത്തിന് നല്‍കി കൃഷി ചെയ്യുന്നതില്‍ പരാതി വന്നതിനാല്‍ പരസ്യമായി ലേലം ചെയ്തോ, ടെന്‍ഡര്‍ നടപടി മുഖേനയോ കൃഷിക്ക് യോഗ്യമാക്കണമെന്ന സര്‍ക്കാര്‍ ഉത്തരവ് സെക്രട്ടറി പഞ്ചായത്ത് യോഗത്തില്‍ അവതരിപ്പിച്ചിരുന്നു. മേഞ്ചിറ പടവ് കൃഷി ആരംഭിച്ചിട്ടും തരിശുഭൂമിയില്‍ കൃഷി ഇറക്കുന്നതിനുള്ള നപടികള്‍ പഞ്ചായത്ത് ഇനിയും ആരംഭിച്ചിട്ടില്ല എന്ന പരാതിയുണ്ട്.

No comments:

Post a Comment