Thursday, November 1, 2012

കര്‍ഷക കോണ്‍ഗ്രസ്സ് സ്വാഗതം ചെയ്തു


പറപ്പൂര്‍: തോളൂര്‍ പഞ്ചായത്തിലെ പാടശേഖര സമിതികള്‍ വഴി കൃഷി ഭവനില്‍ അപേക്ഷ നല്‍കിയിട്ടുള്ള പുഞ്ച കര്‍ഷകര്‍ക്ക് സൌജന്യ നിരക്കില്‍ ഏക്കറിന് 32 കിലോ വിത്തും, സബ്ബ്സിഡി നിരക്കില്‍ കുമ്മായവും, വളവും വിതരണം ചെയ്യാനുള്ള നടപടിയെ സ്വാഗതം ചെയ്തു. പഞ്ചായത്തിലെ കര്‍ഷകരുടെ നിരന്തരമായ ആവശ്യത്തെ തുടര്‍ന്ന് പാടശേഖരങ്ങളിലെ ചാലുകള്‍ വൃത്തിയാക്കുന്നതിനും എപിഎല്‍, ബിപിഎല്‍, വ്യത്യാസമില്ലാതെ പറമ്പുകള്‍ തൊഴിലുറപ്പ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി കിളച്ച് കൊടുത്തു കൊണ്ട് കര്‍ഷകരെ സഹായിക്കുവാന്‍ പഞ്ചായത്ത് ഭരണസമിതി എടുത്ത തീരുമാനത്തെയും കര്‍ഷക കോണ്‍ഗ്രസ്സ് സ്വാഗതം ചെയ്യുന്നതായി മണ്ഡലം പ്രസിഡന്റ്  എ.ഡി പീയൂസ് അറിയിച്ചു.

No comments:

Post a Comment