Thursday, November 1, 2012

സെന്റ് ജോണ്‍സില്‍ കരകൃഷി വിളവെടുപ്പ്



പറപ്പൂര്‍: പോയകാലത്തിന്റെ ഹരിതസമൃദ്ധിയുടെ ഗൃഹാതുര സ്മരണകള്‍ ഉണര്‍ത്തി ഒരു കരകൃഷി വിളവെടുപ്പ്. മണ്ണില്‍ ചവിട്ടി നിന്നുകൊണ്ട് മണ്ണിനെ മറന്ന് വിണ്ണിനെ പുല്‍കാന്‍ ശ്രമിക്കുന്നവര്‍ക്കിടയില്‍ വേറിട്ട മാതൃകയാവുകയാണ് പറപ്പൂര്‍ സെന്റ് ജോണ്‍സ് ഹൈസ്ക്കൂളിലെ വിദ്യാര്‍ത്ഥികള്‍. പഠനത്തിനിടയില്‍ കിട്ടുന്ന ഇടവേളയില്‍ മണ്ണിലിറങ്ങി പണി ചെയ്തതിന്റെ ഫലസ്വരൂപമായി കിട്ടിയ നെല്ല് കൊയ്തെടുത്തപ്പോള്‍ ബിജീഷിനും അലക്സിനും ആനന്ദം അടയക്കാനായില്ല. കരകൃഷി വിളവെടുപ്പിന്റെ ഉല്‍ഘാടനം തോളൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കുമാരി എന്‍.പി സരോജനി നിര്‍വഹിച്ചു. മാനേജര്‍ റവ.ഫാ ഫ്രാങ്കോ കവലക്കാട്ട് അദ്ധ്യക്ഷനായിരുന്നു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷീന വില്‍സന്‍ പി.ടി.എ പ്രസിഡന്റ് ജോര്‍ജ്ജ് മാത്യു പി എന്നിവര്‍ പ്രസംഗിച്ചു. ഹെഡ്മാസ്റര്‍ എ.റ്റി സണ്ണി മാസ്റര്‍ സ്വാഗതമാശംസിച്ചു. ഇ.സി മേഴ്സി ടീച്ചര്‍, റീജ ടീച്ചര്‍ എന്നിവര്‍ ഈ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കി.

No comments:

Post a Comment