Thursday, November 1, 2012

സ്കൌട്ട് ആന്റ് ഗൈഡ്സ് ശുചിത്വ വാരാചരണം നടത്തി



ശുചിത്വ വാരാചരണത്തിന്റെ ഭാഗമായി പറപ്പൂര്‍ സെന്റ് ജോണ്‍സ് ഹൈസ്ക്കൂളിലെ സ്കൌട്ട് ആന്റ് ഗൈഡ് വിദ്യാര്‍ത്ഥികള്‍ ശുചീകരണപ്രവര്‍ത്തനങ്ങളിലേര്‍പ്പെട്ടു. തോളൂര്‍ പ്രാഥമികാരോഗ്യകേന്ദ്രവും രാജീവ് ഗാന്ധി സാംസ്ക്കാരിക നിലയ പരിസരങ്ങളും വിദ്യാര്‍ത്ഥികള്‍ വൃത്തിയാക്കി. ശുചിത്വ വാരാചരണത്തിന്റെ ഉത്ഘാടനം ഹെഡ്മാസ്റര്‍ എ.റ്റി സണ്ണി മാസ്റര്‍ നിര്‍വഹിച്ചു. സി.എ റോയ് മാസ്റര്‍, മേരി സൂസി ടീച്ചര്‍ എന്നിവര്‍ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കി.

No comments:

Post a Comment