Thursday, November 1, 2012

രാഷ്ട്രീയ വിശദീകരണ പൊതുയോഗം



പറപ്പൂര്‍: സി.പി.ഐ തോളൂര്‍ ലോക്കല്‍ കമ്മറ്റിയുടെ നേതൃത്വത്തില്‍ പ്രകടനവും രാഷ്ട്രീയ വിശദീകരണ പൊതുയോഗവും നടത്തി. ചന്ത പരിസരത്ത് വെച്ച് പാര്‍ട്ടി ലോക്കല്‍ കമ്മറ്റി അംഗം എം.ജി ഷാജുവിന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന പൊതുയോഗം പാര്‍ട്ടി ജില്ലാ കൌണ്‍സില്‍ അസിസ്റന്റ് സെക്രട്ടറി കെ.കെ വത്സരാജ് ഉത്ഘാടനം ചെയ്തു. നേരത്തെ തോളൂര്‍ സെന്ററില്‍നിന്നും ആരംഭിച്ച പ്രകടനത്തിന് പാര്‍ട്ടി ലോക്കല്‍ കമ്മിറ്റി സെക്രട്ടറി വി.ജി സതീഷ്, വി.എസ് അനിലന്‍, പി.കെ സുനില്‍, എം.ജി ഷാജു, എ.എസ് സുതേഷ്, സി.എസ് പ്രഭാകരന്‍, പി.എ അശോകന്‍, പി.ജി രാജന്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി. യോഗത്തില്‍ പാര്‍ട്ടി വടക്കാഞ്ചേരി മണ്ഡലം സെക്രട്ടറി വി.എല്‍ ജോണി, പാര്‍ട്ടി ജില്ലാ കൌണ്‍സില്‍ അംഗം കെ.കെ ചന്ദ്രന്‍, വി.ജി സതീഷ്, പി.കെ സുനില്‍ എന്നിവര്‍ പ്രസംഗിച്ചു. 

No comments:

Post a Comment