Thursday, November 1, 2012

പ്രൊഫഷണല്‍ സി.എല്‍.സി പദയാത്ര നടത്തി



പറപ്പൂര്‍: പ്രൊഫഷണല്‍ സി.എല്‍.സിയുടെ 150ലേറെ അംഗങ്ങള്‍ 19 കിലോ മീറ്റര്‍ ദൂരെയുള്ള ചൊവ്വന്നൂര്‍ സെന്റ് തോമാസ് കത്തോലിക്ക ദേവാലയത്തിലേക്ക് പ്രാര്‍ത്ഥനാ പദയാത്ര നടത്തി. ദൈവദാസന്‍ അഗസ്റിന്‍ ജോണ്‍ ഊക്കനച്ചന്റെ 56-ാം ശ്രാദ്ധാചരണത്തിനോടനുബന്ധിച്ചാണ് സി.എല്‍.സിക്കാര്‍ കബറിടം സന്ദര്‍ശിച്ചത്. ബാല്യകാലം മുതല്‍ പറപ്പൂരില്‍ വളര്‍ന്ന ഊക്കനച്ചന്‍ ദൈവദാസനായി പ്രഖ്യാപിച്ചിരിക്കുകയാണ്. പറപ്പൂരില്‍ ഫൊറോന വികാരി ഫാ.ഫ്രാങ്കോ കവലക്കാട്ട്, അസി വികാരി ടോണി വാഴപ്പിള്ളി എന്നിവര്‍ ജാഥാ ക്യാപ്റ്റണ്‍ (സി.എല്‍.സി പ്രസിഡന്റ്), പി.എം ജോര്‍ജ്ജിന് പതാക കൈമാറി യാത്രയപ്പ് നല്‍കി.

No comments:

Post a Comment